കോവിഡ് തകർത്തു കളഞ്ഞ ജീവിതങ്ങളും വ്യവസായങ്ങളും നമുക്ക് ചുറ്റുമുണ്ട്. പ്രത്യേകിച്ച് ചെറുകിട വ്യവസായങ്ങൾ അപരിഹാര്യമായ നിലയിൽ തകർന്നു കഴിഞ്ഞു. ജീവിതം സാധാരണ നിലയിലേക്ക് എത്തിയെന്നു നാം വിശ്വസിക്കുന്നു. എന്നാൽ ഇപ്പോഴും ജീവിതത്തിലെ പ്രതീക്ഷകൾ പൂർണ്ണമായും കെട്ടടങ്ങിയിരിക്കുന്ന പത്തു ജീവിതങ്ങളെ ആണ് ഈ പുസ്തകം പരിചയപ്പെടുത്തുന്നത്. അവരുടെ കണ്ണീരും നിരാശയും പ്രാർഥനയും ആണ് ഈ പുസ്തകത്തിലെ ഓരോ ഏടുകളിലും വരച്ചു കാട്ടാൻ ശ്രമിച്ചിരിക്കുന്നത്. തെരുവ് ഗായകനും ആയോധന കലാ പരിശീലകനും ഫോട്ടോഗ്രാഫറും പാരലൽ കോളേജ് അധ്യാപകനും അവരുടെ കഥകൾ പറയുന്നു. സർക്കാർ ഈ ജീവിതങ്ങളിൽ ഇടപെടേണ്ടത് ഏതു തരത്തിൽ എന്ന നിർദ്ദേശം മുന്നോട്ടു വെക്കുന്നു. സാധാരണ നിലയിലേക്ക് അല്ല നമ്മുടെ ജീവിതം എത്തിയിരിക്കുന്നതു അസാധാരണമായ സാധാരണ നിലയിലാണ് ഇന്ന് ലോകം. നിരവധി ആനുകൂല്യങ്ങളുടെ പരിലാളനയിൽ ജീവിക്കുന്നവരെ പോലെയല്ല സാധാരണയിൽ സാധാരണ ജീവിതം നയിക്കുന്ന ഈ മനുഷ്യർ. സാധാരണ മനുഷ്യരുടെ ജീവിതത്തെ ഏതൊക്കെ തരത്തിലാണ് ഈ മഹാമാരി കശക്കി എറിഞ്ഞതെന്ന് ഞാൻ ഈ പുസ്തകത്തിൽ വരച്ചിടാൻ ഒരു ശ്രമം നടത്തിയിരിക്കുകയാണ്. ജീവിക്കാനായി മത്സ്യ വിൽപ്പനയ്ക്ക് ഇറങ്ങിയ ദൈവത്തെയും നിങ്ങൾക്ക് ഈ പുസ്തകത്തിൽ കാണാം.
Sorry we are currently not available in your region. Alternatively you can purchase from our partners
Sorry we are currently not available in your region. Alternatively you can purchase from our partners