നാം ഈ ഭൂമിയിൽ അറുപതോ എഴുപതോ കൂടിപ്പോയാൽ നൂറുകൊല്ലം ജീവിക്കുന്നു, അതിനിടയിൽ സന്തോഷകരമായി സമാധാനമായി ജീവിച്ചു പൂർത്തിയാക്കാൻ എന്താണ് ചെയ്യേണ്ടത്?
ലോകസമാധാനവും മനുഷ്യരുടെയും അതിലൂടെ ഈ ലോകത്തിന്റെയും നന്മ ലക്ഷ്യംവെച്ച് 1927 ൽ ജനിച്ച് 1999 വരെ സ്വന്തം അനുഭവങ്ങളിലൂടെയും ജീവിതത്തിലൂടെയും അത് തെളിയിച്ച് സമൂഹത്തിൽ നടപ്പിലാക്കി മാനവരാശിയ്ക്ക് കാഴ്ചവെച്ച മഹാഗുരുവിന്റെ ആശ യം ആണ് ഇതിന് ഉത്തരം.
അത് മാനവരാശിക്ക് എക്കാലവും നിലനിന്ന് ലഭിക്കാനായി ശാന്തിഗിരി എന്ന ആശ്രമവും ഗുരുപരമ്പര യും നിലകൊള്ളുന്നു.
വന്നും പോയും നിന്ന് കുറച്ചു കാലം കൊണ്ട് ഏതൊരാളുടെയും ആത്മീയ ഉന്നതി ഉറപ്പുവരുത്തി അതിലൂടെ ഭൗതികവും ജ്ഞാനപരവുമായ എല്ലാ നന്മകളും ഉണ്ടാക്കുന്ന ഈ പ്രസ്ഥാനത്തിലേക്ക് നിങ്ങൾക്കും സ്വാഗതം.
*കാലം ചെയ്തുപോയ നമ്മുടെ പൂർവ്വികർക്കും അവരുടെ ആരാധനാ പാത്രങ്ങൾക്കും എങ്ങനെ മുക്തി നൽകും?
*നമുക്കും നമ്മുടെ മക്കൾക്കും സമൂഹത്തിൽ ജീവിക്കാൻ കർമ്മ ദോഷങ്ങൾ മാറ്റി ധർമ്മം ഉള്ള കർമ്മമാർഗ്ഗം എങ്ങനെ തിരഞ്ഞെടുക്കാൻ കഴിയും?
*രോഗങ്ങളും ദുരിതങ്ങളും ബുദ്ധിമുട്ടുകളും മാറി എങ്ങനെ ലോക സമാധാനം നിലവിൽ വരും?
*മനുഷ്യർക്ക് ദൈവവുമായി എങ്ങനെ സംവദിക്കാം? എങ്ങനെ ദൈവേച്ഛ പ്രകാരം ഈ ലോകത്തിൽ ജീവിക്കണം ?
തുടങ്ങി ഈ ലോകത്തിലെ സർവ്വ പ്രശ്നങ്ങൾക്കും പരിഹാരം വളരെ ലളിതമായി എന്നാൽ ശക്തമായി എക്കാലവും മനുഷ്യരാശിക്ക് ഉപയോഗപ്പെടുന്ന രീതിയിൽ ഗുരു പറഞ്ഞു തന്നിരിക്കുന്നു. അത് നടപ്പിലാക്കി വരുന്നു.
ഇത് മനസ്സിലാക്കാൻ നാം ഇപ്പോൾ എന്തു ചെയ്യണം!
ഗുരുവിന്റെ ആശയം മനസ്സിലാക്കാൻ വേണ്ടി ശ്രമിക്കണം.
ലോകത്തുള്ള ഇത്രയും പ്രയാസങ്ങളുടെ ഇടയിൽ ഇങ്ങനെയുള്ള ഈ പ്രകാശം കണ്ട് തിരിച്ചറിഞ്ഞ് അത് മനസ്സിലാക്കി ഉൾക്കൊള്ളാൻ നിങ്ങൾ തയ്യാറാണോ?
Sorry we are currently not available in your region. Alternatively you can purchase from our partners
Sorry we are currently not available in your region. Alternatively you can purchase from our partners