ഭാരതത്തിലെ ഏറ്റവും പ്രസിദ്ധമായ തീർത്ഥാടന കേന്ദ്രമാണ് കാശി. ലോകം മുഴുവനുമുള്ള ഹൈന്ദവരുടെ മനസ്സിൽ നിത്യ സാന്തനമായി പ്രശോഭിക്കുന്ന മോക്ഷ നഗരിയാണിത്. വേദങ്ങളിലും, പുരാണങ്ങളിലും പ്രകീർത്തിക്കപ്പെടുന്ന ഈ പുണ്യ നഗരം ഉത്തർ പ്രദേശ് സംസ്ഥാനത്തെ വാരാണസി (ബനാറസ്) ജില്ലയിലാണ്. വരുണ, അസി എന്നീ നദികളുടെ മദ്ധ്യത്തിലുള്ള നഗരമായതിനാൽ വാരാണസി എന്ന് പേരുണ്ടായി. പ്രകാശിക്കുന്ന നഗരമെന്നും കാശി അറിയപ്പെടുന്നു. അവിമുക്‌തം, രുദ്രവാസം, ആനന്ദ കാനനം, മുക്‌തക്ഷേത്രം, മഹാശ്‌മശാനം, മാധവപുരി തുടങ്ങി പല പേരുകളിലും കാശി അറിയപ്പെടുന്നു. പുണ്യ ഗംഗയും, മഹാ ക്ഷേത്രങ്ങളും മറ്റ് ആരാധനാലയങ്ങളും ഈ വിശുദ്ധ നഗരിയെ നിത്യ ഹരിത തീർത്ഥ സ്ഥാനമാക്കുന്നു.
Sorry we are currently not available in your region. Alternatively you can purchase from our partners
Sorry we are currently not available in your region. Alternatively you can purchase from our partners