“കഴുത' - ഹൈക്ക് കവിതകളുടെ സമാഹാരമാണ് ജാപ്പനീസ് കവിത ശൈലിയിൽ തീർത്ത കവിതകൾ, മൂന്ന് വരികളിൽ ഹൃദയസ്പൃക്കായി രചിച്ചിരിക്കുന്നു.
വ്യത്യസ്തവും എന്നാൽ സുപരിചതവുമായ വിഷയങ്ങൾ വായനക്കാരന് ഉൾകാഴ്‌ച നൽകും വിധം എഴുതപ്പെട്ടിരിക്കുന്നു.
ജീവിതം ചെറുതും വൈവിധ്യവും നിറഞ്ഞതാണ്. ഓരോ കവിതയും കാവ്യഭംഗിയും ഉള്ളടക്കവും നന്നായി ഊടും പാവും നെയ്തതും വിളക്കിച്ചേർക്കലുകളില്ലാതെ കാവ്യഭാഷയുടെ വ്യത്യസ്തമായ അച്ചുകളിൽ വാർക്കുകയും വർണങ്ങൾ ചാലിച്ച് ചേർക്കുകയും ചെയ്തിരിക്കുന്നു.