മൗനം തികച്ചും വ്യത്യസ്തമായ ഒരു കൂട്ടം ആത്മീക കവിതകളുടെ സമാഹാരമാണ്.ആത്മീകവും അനുഭൂതിപരവുമായ അനുഭവ പന്ഥാവിലൂടെ സ്വാദകനെ നയിക്കുവാൻ പര്യാപ്തമാണ് ഓരോ കവിതയും.
പാപവും പുണ്യവും രക്ഷയും ശിക്ഷയും ചൂഷണത്തിന് മാനദണ്ഡമാകുമ്പോൾ സമയത്തിനും കാലത്തിനും പ്രതീക്ഷയ്‌ക്കും കേട്ടുകേൾവിയ്ക്കും അപ്പുറമുള്ള ദൈവസ്നേഹവും നിരുപാധിക പിന്തുണയും കരുതലും മനസ്സിലാക്കുവാൻ ഓരോ വായനക്കാരനും കഴിയും.