കഥകൾ ജനിക്കുന്നത് എങ്ങനെയെന്ന് അറിയില്ലായിരുന്നു. ആദിയിലെ സൃഷ്ടിപോലെ ഒന്നുമില്ലായ്മയിൽ നിന്നും മനസുകളെ ത്രസിപ്പിക്കുന്ന ഒരു ശക്തിയായി അവ രൂപം കൊള്ളുന്നു. കഥകളിലെ കഥകളും മൂല്യങ്ങളും ജീവനുള്ളവർക്ക് ഉണർവും പ്രചോദനവും നൽകുന്നു. ഇത് കുറെ ചെറുകഥകളാണ്. പക്ഷെ ഇതൊരു മനസിന്റെ കഥയാണ്. പലരും മനസിലാക്കാത്തതും പലതിനെയും മനസിലാക്കുന്നതുമായ മനസിന്റെ കഥ. വേദനകളും തേങ്ങലുകളും ഇല്ലാത്ത ലോകത്തിലേക്ക് ഓടിപ്പോകാൻ എപ്പോഴും വെമ്പൽകൊള്ളുന്ന മനസിന്റെ കഥയായിരിക്കാം ഇത്. വായനക്കാർ തന്നെ തീരുമാനിക്കട്ടെ.