1968-ൽ തിരുവനന്തപുരത്ത് ജനിച്ച ഷാജിൽ അന്ത്രു, മലയാളത്തിലെ ചെറുകഥാകൃത്തും ഉപന്യാസകാരനുമായ പിതാവ് കെ എം അന്ത്രുവിന്റെ പാത പിന്തുടർന്ന് ചെറുപ്രായത്തിൽ തന്നെ ചെറുകഥകളും കവിതകളും എഴുതിത്തുടങ്ങി.11 വയസ്സുള്ളപ്പോൾ എഴുതിയ ഒരു ഇംഗ്ലീഷ് കവിതയാണ് അദ്ദേഹത്തിന്റെ ആദ്യത്തെ സൃഷ്ടി. അതിനുശേഷം അദ്ദേഹം മലയാളത്തിലെ പ്രമുഖ പത്രങ്ങളിലും മാസികകളിലും കഥകളും കവിതകളും ലേഖനങ്ങളും പ്രസിദ്ധീകരിച്ചു.
രക്ഷകന്റെ വരവ് (2010)-മലയാള ചെറുകഥാ സമാഹാരം, ഉത്തരം (2013)-മലയാള നോവൽ, സ്വപനങ്ങളിലെ പക്ഷി (2017)-മലയാള കവിതാ സമാഹാരം, ഓവർ എ കപ്പ് ഓഫ് ടീ (2018) - ഇംഗ്ലീഷിലെ പ്രണയകഥാ സമാഹാരം ഏയ്- ചു (2019) ഇംഗ്ലീഷിൽ രണ്ട് പ്രണയകഥകൾ , വിശ്വസാഹിത്യത്തിലെ ഏറ്റവും ചെറിയ കഥ (2020)–മലയാള കഥ, ജാനസ് ആൻഡ് അദർ പോയറ്ററി (2021)- ഇംഗ്ലീഷ് കവിതകൾ,റീ ഡിഫൈനിംഫ് ലിറ്റർറേച്ചർ (2021)–ഇംഗ്ലീഷ് സാഹിത്യ ഉപന്യാസങ്ങൾ, സിക്സ് വേർഡ് സ്റ്റോറീസ് ( ഇംഗ്ലീഷ് കഥകൾ ) ഇൻ മെമ്മോറിയം ഓഫ് ഏണസ്റ്റ് ഹെമിംഗ്വേ (2021) - ഇംഗ്ലീഷ് ചെറുകഥകളും.എന്നിവയാണ് അദ്ദേഹത്തിന്റെ പ്രസിദ്ധീകരിച്ച കൃതികൾ.
മൂന്ന് വാക്കുകളിൽ ലോകത്തിലെ ഏറ്റവും ചെറിയ കഥ രചിച്ചു, ഏർനെസ്റ് ഹെമിങ്വേയുടെ ആറു വാക്കുള്ള കഥയെ പിന്തള്ളിയ എഴുത്തുകാരൻ , ഫിഷ്ബോൺ കവിത - ഒരു പുതിയ കാവ്യരൂപത്തിന്റെയും , , സീറോയിസം - പുതിയ ലോക ക്രമം അഥവാ പോസ്റ്റ് മെറ്റാ മോഡേണിസ്റ്റിക് യുഗത്തിന് ബദലിന്റെ ഉപജ്ഞാതാവ് , സുസ്ഥിരമായ ഒരു ലോകത്തിന്റെ ഭാവിക്ക് സ്വേച്ഛാധിപത്യത്തിന് പകരമുള്ള കാവ്യ നേതൃത്വത്തിന്റെ പ്രചാരകൻ - എന്നിങ്ങനെ പോകുന്നു അദ്ദേഹത്തിന്റെ വിശേഷണങ്ങൾ .
ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സും ഏഷ്യ ബുക്ക് ഓഫ് റെക്കോർഡും അദ്ദേഹത്തിന്റെ മൂന്ന് പദങ്ങളുള്ള "ഏയ്" എന്ന കഥയ്ക്ക് "ചെറിയ പ്രണയകഥ" എന്ന റെക്കോർഡ് ടൈറ്റിൽ നൽകി.
ഒരു വർഷത്തിനുള്ളിൽ ലോകമെമ്പാടുമുള്ള 425-ലധികം എഴുത്തുകാരെ പ്രസിദ്ധീകരിച്ച അന്തർദേശീയ ഓൺലൈൻ മാസികയായ ലിറ്ററേച്ചർ റീഡിഫൈനിംഗ് വേൾഡിന്റെ ഓണററി ചീഫ് എഡിറ്ററാണ് ഷാജിൽ അന്ത്രു. . അന്തരിച്ച പിതാവ് കെ എം അന്ത്രുവിൻറെ സ്മരണാർത്ഥം കെ എം അന്ത്രു അന്താരാഷ്ട്ര സാഹിത്യ പുരസ്കാരം അദ്ദേഹം 2021 മുതൽ സാഹിത്യത്തിന് നൽകിയ സമഗ്ര സംഭാവനയ്ക്ക് വെള്ളി മെഡൽ നൽകാൻ മുൻകൈയെടുത്ത എഴുത്തുകാരനായ ഷാജിൽ അന്ത്രു ഇറ്റലി, പോളണ്ട്, ബംഗ്ലാദേശ്, സ്പെയിൻ, ചൈന, അറബിക് എന്നീ രാജ്യങ്ങളിൽ തൻ്റെ കവിതകളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.