'ഒറ്റ്' മലയാള ഭാഷയ്ക്ക് ലഭിച്ച ഏറ്റവും മികച്ച കവിതാസമാഹാരങ്ങളിൽ ഒന്നാണെന്ന് പറയാം. നവീനറും പാരമ്പരാഗതവുമായ കവിത ആഖ്യാനശൈലികളെ കവി ഉപയോഗിച്ചിരിക്കുന്നു .വായനക്കാരെ ഉൾപുളകങ്ങളണിയിക്കുവാൻ നല്ല വായനാനുഭവം സമ്മാനിക്കുവാൻ തീർച്ചയായും സാധിക്കുന്നു.
ഡോ രഞ്ജി ഐസക് ഇംഗ്ലീഷിലും മലയാളത്തിലുമായി അൻപതോളം ഗ്രന്ഥങ്ങളുടെ രചയിതാവാണ്. കവിതാ സമാഹാരങ്ങൾ, നോവൽ, ഗവേഷണ കൈപുസ്തകങ്ങൾ, സ്വയം സഹായ ഗ്രന്ഥങ്ങൾ തുടങ്ങി കലാ രംഗത്തും വിദ്യാഭാസ്സ രംഗത്തും ശ്രദ്ധേയമായ സംഭാവനകൾ നൽകിയിട്ടുണ്ട്. ചില ഗ്രന്ഥങ്ങൾ സ്വദേശ വിദേശ ഭാഷകളിയേയ്ക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടു.