ഒരു തനിനാടൻ കഥയാണ് "പത്തരമാറ്റ്. നാടും നഗരവും ഇരുളും വെളിച്ചവും ദാമ്പത്യവും വിരഹവും കണ്ണീരും കരുതലുമായി പ്രവചനാതീത സ്വഭാവമുള്ള കഥയും കഥാപാത്രങ്ങളും മുഹൂർത്തങ്ങളും നിറഞ്ഞു നിൽക്കുന്നു
വായനക്കാരന് അസ്സൂയയുടെയും അലസതയുടെയും അവിഹിതത്തിൻറെയും അത്യാഗ്രഹത്തിൻറെയും വേറിട്ട കാഴ്ചകൾ പറയുന്നുണ്ടെങ്കിലും കഥാനായിക തന്നെയാണ് ആ പത്തരമാറ്റ്. കാലം തോളിൽ വെച്ചുകൊടുത്ത കനം ചുമന്ന് വിജയിച്ച വീരനായിക.ഒരിക്കൽ ജീവിതത്തിൽ പരിരക്ഷിച്ചവളെയും പരീക്ഷിച്ചവളെയും താങ്ങി നിർത്തിയ നായികയുടെ ജീവിതം പുതിയൊരു അനുഭവമായിരിക്കും വായനക്കാർക്ക് സമ്മാനിക്കുക.