"അന്യജീവനുതകിസ്വജീവിതം
ധന്യമാക്കൂമമലെ വിവേകികൾ"
എന്ന കവി വചനം ജീവിതത്തിൽ സാക്ഷ്ത്കരിച്ച മാതൃക പട്ടക്കാരനായിരുന്നൂ കോശിയച്ചൻ.
- അഭിവന്ദ്യ തോമസ് മാർ തീത്തോസ് എപ്പിസ്കോപ്പ.
"സൗമ്യത വിടാത്ത കൃത്യതയോടെ ആദർശങ്ങളിൽ നിന്നും വ്യതിചലിക്കാതെ സ്നേഹത്തിൻ്റെ ആൾരൂപമായി ജീവിക്കാമെന്ന് സ്വജീവിതം കൊണ്ട് തെളിയിച്ചു കോശിയച്ചൻ.
- പ്രൊഫ. പി ജെ കുരിയൻ, മുൻ ഡെപ്യൂട്ടി ചെയർമാൻ രാജ്യ സഭ.
"കുട്ടികൾക്കും അശ്രണർക്കും ആലംബഹീനർക്കും അഭയവും ശക്തി കേന്ദ്രവുമായി മാറിയ അച്ചൻ സഭയിലും സമൂഹത്തിലും കോറിയിട്ട ജീവിതാനുഭവങ്ങൾ വളരെയുണ്ട്. തെള്ളിയൂർ M C R D, മുംബൈ നവജീവൻ എന്നിവ അവയിൽ ചിലത് മാത്രം. പുത്തൻ ആത്മികതയും പുതിയ വികസന ഉൾകാഴ്ചകളും
കാട്ടിത്തന്ന അച്ചൻ്റെ ജീവിതം പട്ടക്കർക്കും അത്മായക്കർക്കും സുവിശേഷകർക്കും വിശ്വാസ സമൂഹത്തിനാകെയും ഒരു പഠന പുസ്തകമാണ് ".
- അഭിവന്ദ്യ ജോസഫ് മാർ ബർണബാസ് സഫ്രാഗൻ മെത്രാപ്പോലീത്ത.