മഴ നനയാൻ അവൾ ആഗ്രഹിച്ചു. "കുഞ്ഞിതെന്താ ക്ഷീണിച്ചു പോയല്ലോ!, ആ മുഖമാകെ..."
നാണിയമ്മ അവളുടെ നെറ്റിയിൽ കൈ വച്ചു."പൊള്ളുന്നു"അവൾ ലജ്ജയോടെ ചിരിച്ചു. "പനി വരുന്നതിലിത്ര അത്ഭുതമൊന്നുമില്ല. " ചൂട് ഹൃദയത്തിന്‍റെതാ അല്ലേ കുട്ട്യേ?" അവർ അവളെ ഒന്ന് നോക്കി. " ഹൃദയത്തിന് പനി വരില്ല നാണിയമ്മേ..." അവളുടെ സ്വരം കടുത്തു.
"ഉദയിനെ ഓർത്തോ നീയ്?" അവർ ചോദിച്ചു. അവൾ അകത്തേക്ക് നടന്നു. കാവി വേഷവും ധരിച്ച് ഗൗരവത്തിൽ നടന്നു നീങ്ങുന്ന സന്യാസി ഒരിക്കൽ അവളെ തിരിഞ്ഞു നോക്കി . അന്നാണ് അവൾക്ക് ആദ്യമായി കടുത്ത പനി പിടിച്ചത്. അത് ഉദയ് ആയിരുന്നു.
Sorry we are currently not available in your region. Alternatively you can purchase from our partners
Sorry we are currently not available in your region. Alternatively you can purchase from our partners