“ഇതൊരു പരീക്ഷണമായിരുന്നു എന്നതിലും ഒരു സാഹസികത എന്നൊക്കെ പറയാം. വലിയ ഒരു ആശയത്തെ വളരെ കുറച്ചു വരികളിൽ അവതരിപ്പിക്കുക എന്നത് ഒരു വെല്ലുവിളി തന്നെ ആയിരുന്നു. നമ്മുടെ ജീവിതത്തോട് ചേർത്ത് വെച്ച് വായിക്കാൻ പറ്റുന്ന ചില സന്ദർഭങ്ങളെ അക്ഷരങ്ങളാക്കി അവതരിപ്പിക്കാനാണ് ശ്രമിച്ചിട്ടുള്ളത്. വരികളിലൂടെ സഞ്ചരിച്ചപ്പോൾ ചുണ്ടത്ത് , ഒരു പുഞ്ചിരിയോ, മനസ്സിൽ ചിന്തയുടെ ഒരു കണികയോ സൃഷ്ടിക്കാൻ സാധിച്ചിട്ടുണ്ടെങ്കിൽ, ഞാൻ കൃതാർത്ഥനായി”.