ജാതിമത വർഗ്ഗ വർണ്ണ വ്യത്യാസമെന്യേ സകല മനുഷ്യരെയും സ്വർഗ്ഗത്തിൽ കൊണ്ടുപോകുകയെന്ന ഏക ഉദ്ദേശത്തോടെ സ്വർഗ്ഗോന്നതികളെ വെടിഞ്ഞ് ജഡാവതാരമെടുത്ത് ഈ ലോകത്തിലേക്കു വന്ന ഏക രക്ഷകനാണ് കർത്താവായ യേശുക്രിസ്തു. സകല മനുഷ്യരുടെയും ആഗ്രഹവും സ്വർഗ്ഗത്തിൽ പോവുകയെന്നതു തന്നെയാണ്. ഈ ആഗ്രഹം സാക്ഷാത്ക്കരിക്കണമെങ്കിൽ ആത്മാവാം ദൈവത്തിന്റെ സ്വഭാവമായ ആത്മാവിന്റെ ഫലം കായ്ക്കേണ്ടതത്യാവശ്യമെന്ന് ബൈബിൾ വ്യക്തമാക്കുന്നു.
നമ്മെ സ്വർഗ്ഗത്തിലെത്തിക്കുന്നത് നമ്മുടെ ശുശ്രൂഷയല്ല. ജീവിതമാകുന്ന ഫലമാണ്. എത്ര വലിയ ശുശ്രൂഷ ചെയ്യുന്ന വ്യക്തിയാണെങ്കിലും നല്ല ഫലം കായ്ച്ചില്ലായെങ്കിൽ യജമാനൻ വെട്ടി തീയിലിടും. അതിനുവേണ്ടി ഇപ്പോൾ തന്നെ വൃക്ഷങ്ങളുടെ ചുവട്ടിനു കോടാലി വെച്ചിരിക്കുന്നുവെന്നു ബൈബിൾ പറയുന്നു. ആ ന്യായവിധിയിൽ നിന്നും തെറ്റി ഒഴിയുന്നതെങ്ങനെ? ഫലം കായ്ക്കുന്നതെങ്ങനെ? ഫലം കായിച്ചില്ലായെങ്കിൽ എന്തു സംഭവിക്കും? എന്നീ വിഷയങ്ങളാണ് "വൃക്ഷങ്ങളുടെ ചുവട്ടിനു കോടാലി'' എന്ന ഈ ചെറു ഗ്രന്ഥത്തിൽ പ്രതിപാദിച്ചിരിക്കുന്നത്.
സ്വർഗ്ഗത്തിൽ പോകാനാഗ്രഹിക്കുന്ന വ്യക്തിയാണ് നിങ്ങളെങ്കിൽ, തീർച്ചയായും ഈ ഗ്രന്ഥം നിങ്ങൾക്കൊരു വഴികാട്ടിയാണ്. പ്രാർത്ഥനയോടെ വായിക്കുക.
Sorry we are currently not available in your region. Alternatively you can purchase from our partners
Sorry we are currently not available in your region. Alternatively you can purchase from our partners