പുരാതന ആയുർവേദ തത്വങ്ങളെ അടിസ്ഥാനമാക്കി ആരോഗ്യകരമായ ജീവിതശൈലി എങ്ങനെ സ്വീകരിക്കാമെന്നതിന് ഈ പുസ്തകം നിങ്ങളെ സഹായിക്കും. നിത്യ ജീവിതത്തില്‍ നിങ്ങൾക്ക് പരിചിതമല്ലാത്ത പല ഔഷധങ്ങളുടേയും ഔഷധ കൂട്ടുകളുടേയും വിവരങ്ങൾ ഈ പുസ്തകത്തിൽ അടങ്ങിയിരിക്കുന്നു. തുളസി, പൊതീന, മല്ലി പോലുള്ള വീട്ടിൽ ഏറ്റവും സാധാരണയായി ഉപയോഗിക്കുന്ന സസ്യങ്ങളെ കുറിച്ചുള്ള അളവറ്റ വിവരണങ്ങളും ആയുര്‍വേദ ഗ്രന്ഥങ്ങളില്‍ ഉണ്ട്. അവയുടെ ശരിയായ ഉപയോഗ രീതിയെ പറ്റിയും ബ്രഹ്മി വടി പോലുള്ള വിപണിയില്‍ ഇന്ന് ലഭിക്കുന്ന പല ആയുര്‍വേദ കുത്തുക മരുന്നുകളെ പറ്റിയുമുള്ള ലളിതവും സംക്ഷിപ്തവുമായ വിവരണം ഉള്‍പ്പെടുത്തിയിട്ടുണ്ട്.
റുമാറ്റോയ്ഡ് ആര്‍ത്രൈറ്റിസ്, മൈഗ്രേന്‍, ആസ്ത്മ, ഹൈപ്പര്‍ ടെന്‍ഷന്‍, പി സി ഒ ഡി തുടങ്ങി നിരവധി രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്നവരാണ് മലയാളികളില്‍ ഭൂരിഭാഗവും. ഇത്തരം രോഗങ്ങളേയും അവയുടെ കാരണങ്ങളേയും അവയുടെ ലളിതമായ പ്രതിവിധികളും ഈ പുസ്തകത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിച്ചിട്ടുണ്ട്.
രോഗം വന്ന് ചികിത്സിക്കുന്നതിനേക്കാള്‍ എന്തുകൊണ്ടും നല്ലത് അത് വരാതെ നോക്കുന്നതാണ്. ആരോഗ്യസംരക്ഷണത്തിന് നിത്യജീവിതത്തില്‍ നാം പിന്തുടരേണ്ട ചര്യകളെകുറിച്ചും എണ്ണതേപ്പ്, നസ്യം, കവിള്‍കൊള്ളല്‍ പോലുള്ള ആരോഗ്യ സംരക്ഷണ ഉപായങ്ങളെപറ്റിയുമുള്ള ലഘുവിവരണവും ഇതിലുണ്ട്.
ചുരുക്കത്തില്‍ ചരകസംഹിത, സുശ്രുത സംഹിത, അഷ്ടാംഗ ഹൃദയം തുടങ്ങിയ പുരാതന ആയുര്‍വേദ ഗ്രന്ഥങ്ങളില്‍ വിവരിച്ചിരിക്കുന്ന നിത്യ ജീവിതത്തില്‍ ഉപയോഗപ്രദമായ നിരവധി ആരോഗ്യ സംരക്ഷണ ഉപാദികളുടെ ഒരു സംക്ഷിപ്ത വിവരണമാണ് ഈ പുസ്തകം.
Sorry we are currently not available in your region. Alternatively you can purchase from our partners
Sorry we are currently not available in your region. Alternatively you can purchase from our partners