Experience reading like never before
Sign in to continue reading.
Discover and read thousands of books from independent authors across India
Visit the bookstore"It was a wonderful experience interacting with you and appreciate the way you have planned and executed the whole publication process within the agreed timelines.”
Subrat SaurabhAuthor of Kuch Woh Pal
വീടിനടുത്തുള്ള മരം എല്ലാ കാലവും അവിടെ നിൽക്കുന്നു. നാം നോക്കുമ്പോൾ മാത്രമാണ് അത് അവിടെ ഉള്ളത്. നമ്മുടെ ലോകത്തിലേക്ക് നമ്മുടെ നോട്ടത്തിലൂടെ അത് കടന്നുവരുന്നു. കണ്ണടയ്ക്ക
വീടിനടുത്തുള്ള മരം എല്ലാ കാലവും അവിടെ നിൽക്കുന്നു. നാം നോക്കുമ്പോൾ മാത്രമാണ് അത് അവിടെ ഉള്ളത്. നമ്മുടെ ലോകത്തിലേക്ക് നമ്മുടെ നോട്ടത്തിലൂടെ അത് കടന്നുവരുന്നു. കണ്ണടയ്ക്കുമ്പോൾ അത് അതിൻറെ ലോകത്തിലേക്ക് തിരിച്ചുപോകുന്നു. ചിലപ്പോൾ നാം ആ മരത്തെ ഓർമിക്കുന്നു. അപ്പോൾ വീണ്ടും അത് അതിൻറെ ലോകം വിട്ട് നമ്മുടെ ഓർമ്മയുടെ ലോകത്തിലേക്ക് പതുക്കെ കടന്നുവരുന്നു. നമ്മുടെ ഓർമ്മ ആ മരത്തിൽനിന്നും മറ്റൊന്നിലേക്ക്, മറ്റൊരിടത്തേക്ക്, പോകുമ്പോൾ ആ മരം പൊടുന്നനെ അപ്രത്യക്ഷമാവുന്നു. അത് അതിൻറെ ലോകത്തിലേക്ക് പിൻവലിയുന്നു. ഒരു പാമ്പ് അതിന്റെ മാളത്തിലേക്ക്, ഒരു കിളി അതിന്റെ സന്ധ്യയിലേക്ക്, ഒരു കപ്പൽ കടലിൻറെ മറുകരയിലേക്ക്, വിദൂരമായ ഒരു ഉപഗ്രഹം അതിൻറെ ഗോളത്തിന് ചുറ്റും, ചീവീടുകൾ അവയുടെ ശബ്ദത്തിലേക്ക്, മടങ്ങിപ്പോകുന്നു. കവിത മറ്റൊരു ലോകത്തിൽനിന്ന് നമ്മുടെ ലോകത്തിലേക്ക് വന്ന്, നമ്മുടെ ശരീരത്തിന് ചുറ്റിലും കുറെയധികം സമയം നോക്കിനിൽക്കുന്നു. നാം ഉണരുമ്പോൾ, ഓർമ്മ തെറ്റുമ്പോൾ, പൊടുന്നനെ അതു തിരിച്ചുപോകുന്നു

ഭൂമിയിൽ നിന്നു നോക്കുമ്പോൾ വിദൂരമായിക്കാണുന്ന ഗോളങ്ങൾ, നക്ഷത്രങ്ങൾ, ബാഹ്യാകാശത്തിന്റെ നിസ്സീമമായ പ്രതലങ്ങൾ, എരിയുന്ന തീയും മഞ്ഞും ഒഴിഞ്ഞ ഇടങ്ങളും, പ്രപഞ്ചം എന്ന വാക്കു
ഭൂമിയിൽ നിന്നു നോക്കുമ്പോൾ വിദൂരമായിക്കാണുന്ന ഗോളങ്ങൾ, നക്ഷത്രങ്ങൾ, ബാഹ്യാകാശത്തിന്റെ നിസ്സീമമായ പ്രതലങ്ങൾ, എരിയുന്ന തീയും മഞ്ഞും ഒഴിഞ്ഞ ഇടങ്ങളും, പ്രപഞ്ചം എന്ന വാക്കു കൊണ്ട് നാം ആശ്ചര്യപ്പെടുന്നു. ആ നോക്കിൽ നമ്മൾ നിൽക്കുന്ന കര, നാം തന്നെയും, അതേ ആശ്ചര്യത്തിന്റെ കണികയാണെന്ന വിസ്മൃതിയിൽ. കൈഞരമ്പുകളിലേക്കോ കിളിക്കണ്ണിലേക്കോ കല്ലിന്റെ മൂർച്ചകളിലേക്കോ ഇലകളിലേക്കോ കുമിളുകളിലേക്കോ കൺപാർത്തു നിൽക്കുമ്പോൾ ശരീരം അതിന്റെ സീമകൾ കൈയൊഴിയുന്നതായി, വിടർത്തുന്നതായി തോന്നുന്നുണ്ടോ? നക്ഷത്രരാശികളുടെ തീച്ചൂട് കൈയിൽ പുരളുന്നുണ്ടോ? വിദൂരമെന്നത് എത്ര വിദൂരമായിരിക്കും? മാഞ്ഞു പോവുന്നതിന്റെ പേരായിരിക്കുമോ പ്രപഞ്ചം? ഈ ചെറിയ ചിപ്പിത്തോടുകൾ അതു ചോദിച്ചു, എന്നോട്. സുഷിരങ്ങൾ വീണ ഈ പച്ചിലയും എങ്ങുമിരിക്കാത്ത നീലശലഭവും അതു ചോദിച്ചു, എന്നോട്.
കവിതയെഴുത്ത് എനിക്ക് ഒരു അനുഷ്ഠാനമാണ്. നിശ്ചയിച്ചുറപ്പിച്ച ഒരു സ്ഥലത്ത് —കളം, തറ, കാവ്, മരച്ചോട്, പാടം; നേരത്ത് —രാത്രി അല്ലെങ്കിൽ സന്ധ്യ പാതിര അല്ലെങ്കിൽ നട്ടുച്
കവിതയെഴുത്ത് എനിക്ക് ഒരു അനുഷ്ഠാനമാണ്. നിശ്ചയിച്ചുറപ്പിച്ച ഒരു സ്ഥലത്ത് —കളം, തറ, കാവ്, മരച്ചോട്, പാടം; നേരത്ത് —രാത്രി അല്ലെങ്കിൽ സന്ധ്യ പാതിര അല്ലെങ്കിൽ നട്ടുച്ച— ചമയങ്ങളണിഞ്ഞ്, മന്ത്രങ്ങളും തോറ്റങ്ങളും പദങ്ങളും ഉരുവിട്ട്— തുടങ്ങുന്നു. സ്ഥലം, ഗ്രാമത്തിലോ നഗരത്തിലോ ചതുപ്പിലോ കടലിലോ പുഴുവിലോ പാറ്റയിലോ ചന്ദ്രനിലോ നക്ഷത്രങ്ങളിലോ കടലാസിലോ കല്ലിലോ മുലകളിലോ വിത്തുകളിലോ ആവാം. നേരം, പിറക്കുന്നതിന്റെയോ മരിക്കുന്നതിന്റെയോ മുറിയുന്നതിന്റെയോ അലിയുന്നതിന്റെയോ അടരുന്നതിന്റെയോ അഴുകുന്നതിന്റെയോ ആവാം. പാലയുടെ കൊമ്പ്, അല്ലെങ്കിൽ നനഞ്ഞ ഒരു കരിങ്കല്ല് അവിടെ നാട്ടി തുടങ്ങുന്നു. പഠിച്ച മന്ത്രങ്ങളല്ല, കേട്ടുകേട്ട് പതിഞ്ഞ മൊഴിപ്പാഠമല്ല, ആദിമമായ ഒരു ചൊല്ല്. ചൊല്ലിയാടാനാവാത്ത ഒന്ന്. കഥയില്ലാത്ത, പരുക്കനായ ഒന്ന്. ചുറ്റിനും ആണുപെണ്ണുങ്ങളില്ല. ഗ്രാമീണരോ നാഗരികരോ ഇല്ല. കാണിയും കേൾവിക്കാരും ഇല്ല. ദൈവവും ചെകുത്താനുമില്ല. ചോരയും വിയർപ്പും ഉമിനീരും കണ്ണീരും കലർന്ന മണ്ണും ഉടലും ഉണ്ട്.
—ഒറ്റപ്പെട്ട ഒരു കാട്ടുമൃഗം, ഒരു സൂക്ഷ്മാണു, ഒരന്യഗ്രഹജീവി, ഒരു മനുഷ്യൻ, ആ കളത്തിന്റെ, തറയുടെ വക്കിൽ, മരത്തണലിന്റെ കരയിൽ, ഈ വഴിയിൽ, എല്ലാം പാർത്ത് മിണ്ടാതെ കാത്തുനിൽക്കുന്നു. അവരുടെ നിശ്ചലമായ ശ്വാസം ഞാൻ അറിയുന്നുണ്ട്. അനുഷ്ഠാനം പൂർത്തിയാകുമ്പോൾ വെള്ളത്തിലോ ഇരുളിലോ ഞാൻ കാണാതാകുന്നു. ചിതറിയ പദാർത്ഥങ്ങൾ, മുറിഞ്ഞ ലിപികൾ, കളത്തിൽ ബാക്കിയാവുന്നു. അതിനുമീതെക്ക് മഴയോ കാറ്റ് വന്നു മൂടുന്നു. എല്ലാം പൊരുളറിയാതെ പോയ് മറയുന്നു.
“ഈ കവിതകൾ വിട്ടിറങ്ങുമ്പോൾ
മനുഷ്യലോകത്തിന്റെ അരികിലോ അടിയിലോ അതീതമായോ ഉള്ള ഒരപരലോകസഞ്ചാരം കഴിഞ്ഞുവന്നതുപോലെ” - അനിത തമ്പി
“പ്രതീഷിന്റെ കവിതകളുടെ ആത്യ
“ഈ കവിതകൾ വിട്ടിറങ്ങുമ്പോൾ
മനുഷ്യലോകത്തിന്റെ അരികിലോ അടിയിലോ അതീതമായോ ഉള്ള ഒരപരലോകസഞ്ചാരം കഴിഞ്ഞുവന്നതുപോലെ” - അനിത തമ്പി
“പ്രതീഷിന്റെ കവിതകളുടെ ആത്യന്തികമായ പ്രമേയം ഭാഷ തന്നെയാണ്. ഈ കവി വൻ പ്രമേയങ്ങളെ വിട്ട് വാക്കുകളിൽ ശില്പം കൊത്തിയെടുക്കുന്നു, കവിതയല്ലാത്തതെല്ലാം
ചെത്തിക്കളഞ്ഞു ഭാഷയെ മൌനത്തോടടുത്തു നില്ക്കുന്ന ധ്വനിമൂർത്തികളാക്കുന്നു. പോൾ സെലാനെപ്പോലുള്ള കവികളുടെ കയ്യടക്കം ഞാൻ ഈ കവിതകളിൽ കാണുന്നു. ഇവ ഉറവകളുടെയും തുമ്പികളുടെയും സൂക്ഷ്മ സ്വരത്തിൽ സംസാരിച്ചു കൊണ്ട് വസ്തുക്കളുടെയും മനുഷ്യരുടെയും വാക്കുകളുടെയും ബന്ധങ്ങളെ നവീകരിക്കുന്നു. മലയാളത്തിനു ഈ കവിതകൾ ആവശ്യമുണ്ട്.”
- സച്ചിദാനന്ദൻ
“ഭൂമിയുടെ മറുപാതിയെക്കുറിച്ചാണ് ഈ എഴുത്തുകൾ. ……..ചെറിയ രഹസ്യങ്ങളുടെ അടയാളങ്ങൾ.”
- എൻ.ജി.ഉണ്ണികൃഷ്ണൻ
“പ്രതീഷിന്റെ കവിതകളുടെ ആത്യന്തികമായ പ്രമേയം ഭാഷ തന്നെയാണ്. ഈ കവി വൻ പ്രമേയങ്ങളെ വിട്ട് വാക്കുകളിൽ ശില്പം കൊത്തിയെടുക്കുന്നു, കവിതയല്ലാത്തതെല്ലാം
ചെത്തിക്കളഞ്ഞു
“പ്രതീഷിന്റെ കവിതകളുടെ ആത്യന്തികമായ പ്രമേയം ഭാഷ തന്നെയാണ്. ഈ കവി വൻ പ്രമേയങ്ങളെ വിട്ട് വാക്കുകളിൽ ശില്പം കൊത്തിയെടുക്കുന്നു, കവിതയല്ലാത്തതെല്ലാം
ചെത്തിക്കളഞ്ഞു ഭാഷയെ മൌനത്തോടടുത്തു നില്ക്കുന്ന ധ്വനിമൂർത്തികളാക്കുന്നു. പോൾ സെലാനെപ്പോലുള്ള കവികളുടെ കയ്യടക്കം ഞാൻ ഈ കവിതകളിൽ കാണുന്നു. ഇവ ഉറവകളുടെയും തുമ്പികളുടെയും സൂക്ഷ്മ സ്വരത്തിൽ സംസാരിച്ചു കൊണ്ട് വസ്തുക്കളുടെയും മനുഷ്യരുടെയും വാക്കുകളുടെയും ബന്ധങ്ങളെ നവീകരിക്കുന്നു. മലയാളത്തിനു ഈ കവിതകൾ ആവശ്യമുണ്ട്.”
നൂറ്റാണ്ടുകൾക്കു മുമ്പ്, ഈ വീടിനു മുമ്പിലെ പുളിമരത്തിൽ ഒരു കിളി പറന്നുവന്നിരുന്നു. അതിന്റെ നിഴലിൽ പെട്ടെന്ന് സൂര്യൻ മറഞ്ഞു പോയി. രാത്രിയായി. ആ കിളി മരക്കൊമ്പിലിരിക്കുന്ന
നൂറ്റാണ്ടുകൾക്കു മുമ്പ്, ഈ വീടിനു മുമ്പിലെ പുളിമരത്തിൽ ഒരു കിളി പറന്നുവന്നിരുന്നു. അതിന്റെ നിഴലിൽ പെട്ടെന്ന് സൂര്യൻ മറഞ്ഞു പോയി. രാത്രിയായി. ആ കിളി മരക്കൊമ്പിലിരിക്കുന്നത് ഓരോ രാത്രിയിലും ഞാൻ ജനലിലൂടെ കണ്ടു. പകലെല്ലാമത് കുളക്കരയിലെ ഒരത്തിയുടെ മീതെ പാർത്തു. ഒരിക്കൽ ഞാൻ ചെല്ലുമ്പോൾ അത് മലർന്ന്, താഴേയ്ക്കു വീഴുകയായിരുന്നു. വെള്ളത്തിൽ ആഴ്ന്നുപോവുമ്പോൾ അതിന്റെ ഭാരം കൊണ്ട് ചുറ്റിനുമുള്ള മരങ്ങളെല്ലാം ഉലഞ്ഞു പോയത് ഞാൻ ഓർമിച്ചു. അപ്രത്യക്ഷമായിക്കഴിഞ്ഞ ഒരു സ്ഥലത്തെ ഓർമിക്കാതിരിക്കാൻ ഒരിക്കലും മനുഷ്യർക്കാവുകയില്ല. കാലിൽ നിന്നൂരിയെടുത്ത ഇരുമ്പാണിയുടെ അറ്റത്തെ ചോര കലർന്ന വേദനയെ ഓർമിക്കുന്നതു പോലെ എപ്പോഴും നാം മരണങ്ങളിലേയ്ക്കു നടന്നു പൊയ്ക്കൊണ്ടിരുന്നു.
This is a reflection on my life and poetry. How I find poetry from and around my home, gathering objects, words and images. How my evening walks let me enter into the mysteries and miracles of sentient beings around us. And all these things happen because I carry a genetic 'foot-print' that of our common ancestors from Africa. I am living a 'gather- poetry' time, I believe.

“പ്രതീഷിന്റെ കവിതകൾ ഒഴിഞ്ഞ മൺപാത്രങ്ങളാണ്, അതിൽ ശബ്ദമാണ് നിറയ്ക്കാനാഗ്രഹമെങ്കിൽ അത് സമയവുമായിട്ടുള്ള കേളിയായി മാറും. പ്രവൃത്തികളെ നിമിഷങ്ങളായി പകുക്കുന്നത് നമുക്ക്
“പ്രതീഷിന്റെ കവിതകൾ ഒഴിഞ്ഞ മൺപാത്രങ്ങളാണ്, അതിൽ ശബ്ദമാണ് നിറയ്ക്കാനാഗ്രഹമെങ്കിൽ അത് സമയവുമായിട്ടുള്ള കേളിയായി മാറും. പ്രവൃത്തികളെ നിമിഷങ്ങളായി പകുക്കുന്നത് നമുക്ക് കേൾക്കാനാവും. ഉറുമ്പുകൾ സൂക്ഷിച്ചു വച്ച ധാന്യപ്പൊടിയിൽ നിന്ന് അരി മണിയിലേക്കും അവിടെ നിന്ന് അതിന്റെ വിളഞ്ഞ് മഞ്ഞച്ച കൊയ്ത്ത് കാലത്തിലേക്കും അതുവഴി പല വിതാനങ്ങളിലേക്കുള്ള, പച്ചയിലേക്കും അവസാനം വിത്തിലേക്ക് തന്നെയും മടങ്ങുന്ന സൂക്ഷ്മസഞ്ചാരങ്ങളുടെ പൂർണ്ണവൃത്തമുണ്ടതിൽ.”
- ബിനു എം. പള്ളിപ്പാട്
For me, poetry is perception of things granular in places both strange and familiar. I experience it not just among words but in objects and empty spaces. Poetry is formed when these experiences are nursed by language. It could be in the form of writing or a visual. Words do not have fixed meanings. New meanings and meaninglessness are birthed from the connections they forge. At the same time, objects and all things living and non-living in this universe
For me, poetry is perception of things granular in places both strange and familiar. I experience it not just among words but in objects and empty spaces. Poetry is formed when these experiences are nursed by language. It could be in the form of writing or a visual. Words do not have fixed meanings. New meanings and meaninglessness are birthed from the connections they forge. At the same time, objects and all things living and non-living in this universe along with the body directs me to many forms of poetry. Every poem demands a bit of tending and meditation, which is as deep as writing.
For me, poetry is perception of things granular in places both strange and familiar. I experience it not just among words but in objects and empty spaces. Poetry is formed when these experiences are nursed by language. It could be in the form of writing or a visual. Words do not have fixed meanings. New meanings and meaninglessness are birthed from the connections they forge. At the same time, objects and all things living and non-living in this universe
For me, poetry is perception of things granular in places both strange and familiar. I experience it not just among words but in objects and empty spaces. Poetry is formed when these experiences are nursed by language. It could be in the form of writing or a visual. Words do not have fixed meanings. New meanings and meaninglessness are birthed from the connections they forge. At the same time, objects and all things living and non-living in this universe along with the body directs me to many forms of poetry. Every poem demands a bit of tending and meditation, which is as deep as writing. The forms are shaped in the shadow and light of incognizance and imagination. Sometimes, it gets transcribed as writing or visualized as an image. Sometimes, the word and the visual merge. At times it remains elusive, slipping away without attaining a form.
- M P Pratheesh
(translated from the Malayalam by
Binu Karunakaran)
രാത്രി തീരുന്നില്ല
രാത്രി തീരുന്നില്ല;
നടപ്പാതകൾക്കടിയിലൂടെ
വെയിലു തട്ടാതെ നീങ്ങുന്ന
മൂങ്ങകളുടെ പിറുപിറുപ്പുകൾ
രാത്രി തീരുന്നില്ല
രാത്രി തീരുന്നില്ല;
നടപ്പാതകൾക്കടിയിലൂടെ
വെയിലു തട്ടാതെ നീങ്ങുന്ന
മൂങ്ങകളുടെ പിറുപിറുപ്പുകൾ
കഥ (Fiction) വായിക്കുകയോ എഴുതുകയോ ചെയ്യുന്നതു പോലെയല്ല കവിതയുടെ പ്രവൃത്തികൾ എന്നു തോന്നാറുണ്ട്, മിക്കപ്പോഴും. സാധാരണവും ചിരപരിചിതവുമായ നടത്തങ്ങൾക്കിടയിൽ നിന്ന് വിടുതൽ കൊള്ള
കഥ (Fiction) വായിക്കുകയോ എഴുതുകയോ ചെയ്യുന്നതു പോലെയല്ല കവിതയുടെ പ്രവൃത്തികൾ എന്നു തോന്നാറുണ്ട്, മിക്കപ്പോഴും. സാധാരണവും ചിരപരിചിതവുമായ നടത്തങ്ങൾക്കിടയിൽ നിന്ന് വിടുതൽ കൊള്ളുന്ന, അതീതമായ ഒന്നിലേക്ക് എന്നെ ബന്ധിപ്പിക്കുന്ന ആശ്ചര്യകരമായ സന്ദർഭങ്ങളാണ് എനിക്ക് കവിത. കവിത (poetry)എഴുതുമ്പോഴും വായിക്കുമ്പോഴും അത്തരം സന്ദർഭങ്ങൾ, ശകലങ്ങളായെങ്കിലും ഉണ്ടായിത്തീരുന്നതാണ് ജീവിതത്തിൽ ഞാൻ ഭാഷയെ തുന്നിവെക്കുന്നതിന്റെ കാരണവും. എനിക്ക് പരിചയമില്ലാത്ത ഒരാൾ എന്നിൽ നിന്നിറങ്ങി എനിക്കപരിചിതമായ എന്തോ പറഞ്ഞു കേട്ടതു പോലെ ഗൂഢമായ ജിജ്ഞാസയാൽ, ആശ്ചര്യത്താൽ ആ വരിയിൽ ഏറെ നേരം, ഏറെക്കാലങ്ങൾ തന്നെ, ഞാൻ തങ്ങി നിൽക്കുന്നു.
കണ്ടെടുത്ത കവിത ( found poetry) യുടെ മറ്റൊരു വിന്യാസമായി ഞാനവയെ കാണുന്നു. നിത്യജീവിതത്തിന്റെ ഭാഗമായി അത്തരം തിരച്ചിലുകൾ, നടത്തങ്ങൾ മാറിയിരിക്കുന്നു. ഒരു തരം ധ്യാനം, ഒരുതരം അനുശീലന
കണ്ടെടുത്ത കവിത ( found poetry) യുടെ മറ്റൊരു വിന്യാസമായി ഞാനവയെ കാണുന്നു. നിത്യജീവിതത്തിന്റെ ഭാഗമായി അത്തരം തിരച്ചിലുകൾ, നടത്തങ്ങൾ മാറിയിരിക്കുന്നു. ഒരു തരം ധ്യാനം, ഒരുതരം അനുശീലനം. പദാർത്ഥങ്ങളോടുള്ള എന്റെ സമീപനമാണ് അതിന്റെ രാഷ്ട്രീയത്തെക്കൂടി പ്രകടമാക്കുന്നത്. പദാർത്ഥത്തിൽനിന്നാണ് അർത്ഥം പിറക്കുന്നത്. എഴുത്തുകവിതയിലും (written poetry) വസ്തു - ദൃശ്യ കവിതയിലും ( object/visual poetry) അതേറെ പ്രാധാന്യമുള്ള കാര്യമാണ്. മനുഷ്യരും ജീവജാലങ്ങളും പദാർത്ഥങ്ങളുമെല്ലാം ഭൂമിയുടെ ഭാഗമായിരിക്കുന്നു എന്ന തിരിച്ചറിവു മാത്രമാണ് ഈ രചനകളിലെല്ലാം അടിയടരായിക്കിടക്കുന്നത് എന്ന് തോന്നുന്നു.
''വാക്കുകൾ ഇരുണ്ടിരുണ്ട് ഒടുങ്ങാത്ത രാത്രിയാകുന്ന ഈ കാലച്ചരിവിൽ ഈ കവിതകൾ പടർത്തും നിലാവ് എത്ര ആശ്വാസം എന്നു പറയാനാവില്ല, ഈ വരികൾ എത്രമേൽ എന്നിൽ കുടിയേറുന്നുവെന്നും. ഉടൽ
''വാക്കുകൾ ഇരുണ്ടിരുണ്ട് ഒടുങ്ങാത്ത രാത്രിയാകുന്ന ഈ കാലച്ചരിവിൽ ഈ കവിതകൾ പടർത്തും നിലാവ് എത്ര ആശ്വാസം എന്നു പറയാനാവില്ല, ഈ വരികൾ എത്രമേൽ എന്നിൽ കുടിയേറുന്നുവെന്നും. ഉടൽ നിറയ്ക്കും ഈ എഴുത്തിന് എത്ര ആലിംഗനങ്ങളും മതിയാവില്ല.''
- ജോർജ്
“ഈ കവിതകൾ വിട്ടിറങ്ങുമ്പോൾ
മനുഷ്യലോകത്തിന്റെ അരികിലോ അടിയിലോ അതീതമായോ ഉള്ള ഒരപരലോകസഞ്ചാരം കഴിഞ്ഞുവന്നതുപോലെ”- അനിത തമ്പി
“ഈ കവിതകൾ വിട്ടിറങ്ങുമ്പോൾ
മനുഷ്യലോകത്തിന്റെ അരികിലോ അടിയിലോ അതീതമായോ ഉള്ള ഒരപരലോകസഞ്ചാരം കഴിഞ്ഞുവന്നതുപോലെ”- അനിത തമ്പി
ഭൂമിയുടെ മറുപാതിയെക്കുറിച്ചാണ് ഈ എഴുത്തുകൾ. ഒരാൾ ഇങ്ങ് ഒരു ചരിവിൽ. മറുപാതിയിൽ അങ്ങേച്ചരിവിൽ, വെളളത്തിൽ പരൽമീനുകൾ തമ്മിൽ തമ്മിൽ സംസാരിക്കുന്നു. അത് ഇയാൾ കേൾക്കുന്നു. മറ്റെ
ഭൂമിയുടെ മറുപാതിയെക്കുറിച്ചാണ് ഈ എഴുത്തുകൾ. ഒരാൾ ഇങ്ങ് ഒരു ചരിവിൽ. മറുപാതിയിൽ അങ്ങേച്ചരിവിൽ, വെളളത്തിൽ പരൽമീനുകൾ തമ്മിൽ തമ്മിൽ സംസാരിക്കുന്നു. അത് ഇയാൾ കേൾക്കുന്നു. മറ്റൊരിടത്ത് ഭൂമിയിൽ മണ്ണിനടിയിൽ വേരുകൾ പൊട്ടുന്നു. പിറ്റേന്ന് ഒരു പച്ചത്തഴപ്പ്. ഭൂമിയിലെ ചെറിയ രഹസ്യങ്ങളുടെ അടയാളങ്ങൾ ഒരാൾ കാണുന്നു. കേൾക്കുന്നു. ഇതെല്ലാം കാണുവാനും കേൾക്കുവാനും പാകത്തിൽ ധ്യാനമൂർത്തിയായ ഒരാളാണ് ഈ കവിതകളിലെ ഉൾനാടൻ മനുഷ്യൻ. ഈ കവിതകളിൽ ആവർത്തിച്ചു സൂചിതമാകുന്ന മറുപാതി, ഇനി തിരിച്ചു പിടിക്കാനാകാത്ത ആ ഉൾനാടൻ സംസ്കാരമാണെന്നു തോന്നുന്നു. ചെറിയ മിന്നാമിനുങ്ങുകളും അയ വരിഞ്ഞ മരത്തിന്റെ മുറിവും അഞ്ചപ്പത്തിൽ നിന്നും അയ്യായിരമായ് പടർന്ന് അവനെ പൊതിഞ്ഞ് ഓരോ മുറിവിലും ഊതുന്ന പൂപ്പലും എല്ലാം കൂടിയ മനുഷ്യന്റെ മറുപാതി. -എൻ.ജി.ഉണ്ണികൃഷ്ണൻ
Are you sure you want to close this?
You might lose all unsaved changes.
The items in your Cart will be deleted, click ok to proceed.