Experience reading like never before
Sign in to continue reading.
"It was a wonderful experience interacting with you and appreciate the way you have planned and executed the whole publication process within the agreed timelines.”
Subrat SaurabhAuthor of Kuch Woh Pal
വ്യത്യസ്തമായ ഒരു കഥാഗതിയിൽ ഒരുക്കിയ ഒരു ഡിറ്റക്ടീവ് കഥയാണ് ചുഴി. കൊടുങ്കാറ്റ്, പർവതങ്ങൾ എന്നിവയാൽ ചുറ്റപ്പെട്ട ഒരു ദ്വീപുമായി മനുഷ്യ മനസ്സ് ഇഴുകിച്ചേർന്നിരിക്കുന്
വ്യത്യസ്തമായ ഒരു കഥാഗതിയിൽ ഒരുക്കിയ ഒരു ഡിറ്റക്ടീവ് കഥയാണ് ചുഴി. കൊടുങ്കാറ്റ്, പർവതങ്ങൾ എന്നിവയാൽ ചുറ്റപ്പെട്ട ഒരു ദ്വീപുമായി മനുഷ്യ മനസ്സ് ഇഴുകിച്ചേർന്നിരിക്കുന്നുവെന്ന് ഒരു ചൊല്ലുണ്ട്. ഒറ്റപ്പെട്ട ഒരു ദ്വീപ് പോലെ, എത്ര അറിഞ്ഞാലും അകലം പാലിക്കുന്ന ഒരു മനുഷ്യ മനസ്സ് പോലെ. മനുഷ്യ മനസ്സ് എപ്പോഴും പ്രവചനാതീതമാണ്. നിഗൂഢമായി തുടരുന്ന മനസ്സിന്റെ അതിശയകരമായ ചലനാത്മകതയുടെ കഥയാണ് ചുഴി.
പുതുമയേറിയ ഒരു പ്രമേയം ഉൾക്കൊള്ളുന്ന പരീക്ഷണനോവലാണ് ‘ക്ഷണനം’. സമയ സഞ്ചാരത്തെ ആസ്പദമാക്കി ഒരു കുറ്റാന്വേഷണ നോവൽ മലയാള ഭാഷയിൽ ഉണ്ടായിട്ടില്ല എന്നതാണ് എൻ്റെ പരിമിതമായ
പുതുമയേറിയ ഒരു പ്രമേയം ഉൾക്കൊള്ളുന്ന പരീക്ഷണനോവലാണ് ‘ക്ഷണനം’. സമയ സഞ്ചാരത്തെ ആസ്പദമാക്കി ഒരു കുറ്റാന്വേഷണ നോവൽ മലയാള ഭാഷയിൽ ഉണ്ടായിട്ടില്ല എന്നതാണ് എൻ്റെ പരിമിതമായ അറിവ്. അതു ശരിയെങ്കിൽ മലയാള ഭാഷയിലെ സമയ സഞ്ചാരം എന്ന സത്യം ആധാരമാക്കി ഉണ്ടായിട്ടുള്ള ആദ്യത്തെ കുറ്റാന്വോഷണ നോവലായിരിക്കും ക്ഷണനം.
എൻ്റെ മുൻകാല നോവലുകൾ വായിക്കുകയും അഭിപ്രായപ്പെടുകയും ചെയ്ത എല്ലാ സുഹൃത്തുക്കൾക്കും അകൈതവമായ നന്ദി ഈയവസരത്തിൽ അറിയിക്കുന്നു. ഒപ്പം “ക്ഷണനം” എന്ന ഈ രചനക്കും പ്രോത്സാഹനം നല്കണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്യുന്നു
വായനക്കാർക്കിടയിൽ കുറ്റാന്വേഷണ രചനകൾക്ക് വലിയ തോതിലുള്ള സ്ഥാനമുണ്ട്. എല്ലാ കാലത്തും സമാന്യ ജനങ്ങളുടെ വായനയെ ചലനാത്മകമായി നിലനിർത്തുന്നതിൽ ഇത്തരം രചനകൾ വലിയ പങ്കു വഹിച
വായനക്കാർക്കിടയിൽ കുറ്റാന്വേഷണ രചനകൾക്ക് വലിയ തോതിലുള്ള സ്ഥാനമുണ്ട്. എല്ലാ കാലത്തും സമാന്യ ജനങ്ങളുടെ വായനയെ ചലനാത്മകമായി നിലനിർത്തുന്നതിൽ ഇത്തരം രചനകൾ വലിയ പങ്കു വഹിച്ചിട്ടുണ്ടെന്നത് സുവ്യക്തമാണ്. . ഉദ്യോഗഭരിതമായ മുഹൂർത്തങ്ങളും ,നാടകീയതും പരീക്ഷണങ്ങളുടേയും ഇഴയടുപ്പമാന്ന് ഇവയുടെ ശക്തി.കുറ്റാന്വോഷണ രചനകളെക്കുറിച്ചുള്ള ഒരു തെറ്റിദ്ധാരണ, ഇവ കുറ്റകൃത്യങ്ങളെ പ്രോത്സാഹിപ്പിക്കുന്നു എന്നതാണ്. കുറ്റാന്വേഷണം അടിസ്ഥാനമാക്കിയുള്ള രചനകൾ കുറ്റകൃത്യത്തേയോ കുറ്റകൃത്യം ചെയ്യുന്നവരേയോ മഹത്വവൽക്കരിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യുന്നവയല്ല. മറിച്ച് ഒരു വലിയ സന്ദേശം സമൂഹത്തിന് പകർന്നു കൊടുക്കുകയാണ് ചെയ്യുന്നത്. എത്രയൊക്കെ ബുദ്ധിപൂർവ്വമായ കരുനീക്കങ്ങൾ നടത്തി, തയ്യാറെടുപ്പുകൾ നടത്തി കുറ്റകൃത്യം നടത്തിയാലും ഒടുവിൽ കുറ്റവാളി ഇരുളിൽ നിന്നും വെളിച്ചത്തിലേക്കെത്തും. അതിന് സഹായകമാകുന്ന ശാസ്ത്ര സാങ്കേതിക വിദ്യകൾ അന്വേഷകനിൽ ലഭ്യമാണ് എന്നതാണ് ആ സന്ദേശം. അതു കൊണ്ടു തന്നെ എല്ലാ കാലവും ഇവക്കുള്ള പ്രസക്തി നഷ്ടപ്പെട്ടു പോകുന്നില്ല. വ്യത്യസ്ത രൂപത്തിലും ഭാവത്തിലും കാലഘട്ടത്തിനനുസരിച്ചുള്ള പുതു സാങ്കേതിക വിദ്യകളുടെ അകമ്പടിയോടെയും ഇവ സാഹിത്യത്തിൽ നിലനിൽക്കുമെന്നു തന്നെയാണ് വസ്തുത.' ബീച്ച് റോഡിലെ കൊലപാതകം' കുറ്റാന്വേഷണ സ്വഭാവമുള്ള ഒരു നൊവെല്ല എന്ന രീതിയിലാണ് അടയാളപ്പെടുത്താൻ ശ്രമിക്കുന്നത്. തീർത്തും പരീക്ഷണാത്മകമായ രീതിയിലാണ് പ്രമേയത്തിൻ്റെ ഗതിവിഗതികൾ .നടപ്പു സമ്പ്രദായങ്ങളെ തമസ്ക്കരിച്ചു കൊണ്ടുള്ള ഈ രചനയെപ്പറ്റി അവകാശവാദങ്ങളൊന്നുമില്ല. ഒരു കുറ്റാന്വേഷണ കഥ എന്നതിലുപരി സങ്കീർണ്ണമായ സ്ത്രീ മനസ്സിൻ്റെ വ്യാപാരങ്ങളുടെ ഒരു വിശകലനം എന്നതിലേക്ക് കഥ വിലയിരുത്തപ്പെടണം എന്നതാണ് ആഗ്രഹം. വിലയിരുത്തേണ്ടത് വായനക്കാരനാണ്.
ജീവജാലങ്ങളുടെ മരണശേഷം ആത്മാവിനു എന്ത് സംഭവിക്കുന്നു ?ആത്മാവ് അനശ്വരമാണോ ?പുനർജ്ജന്മം എന്നൊന്നുണ്ടോ ?ഉണ്ടെങ്കിൽ അത്തരമൊരു അവസ്ഥയെ നിർണ്ണയിക്കുന്ന മാനദണ്ഡമെന്ത്?മനുഷ്യ
ജീവജാലങ്ങളുടെ മരണശേഷം ആത്മാവിനു എന്ത് സംഭവിക്കുന്നു ?ആത്മാവ് അനശ്വരമാണോ ?പുനർജ്ജന്മം എന്നൊന്നുണ്ടോ ?ഉണ്ടെങ്കിൽ അത്തരമൊരു അവസ്ഥയെ നിർണ്ണയിക്കുന്ന മാനദണ്ഡമെന്ത്?മനുഷ്യ മനസിനെ മഥിച്ചുകൊണ്ടിരിക്കുന്ന മനുഷ്യചരിത്രത്തോളം പഴക്കമുള്ള ഇത്തരം ചോദ്യങ്ങൾക്കു ഇന്നും ഉത്തരമില്ല.മനുഷ്യമേധയെ പരീക്ഷിച്ചുപോരുന്ന ഇത്തരം ചോദ്യങ്ങളുടെ സമീകരണത്തിനായി മനുഷ്യൻ ദാര്ശനികതയിൽ അഭയം തേടുന്നു.ഈ വിഷയവുമായി ബന്ധപ്പെട്ടതാണ് ഈ പുസ്തകത്തിന്റെ കഥാപരിസരം
ഞാൻ ഈയിടെയായി മാത്രം എഴുതിയ കഥകൾ സംവേദകരുടെ വിലയിരുത്തലിനായി താഴ്മയോടെ നല്കുകയാണ്. വായനക്കാരുടെ ബുദ്ധിപരമായ സംവേദനശേഷിയെ പരീക്ഷിക്കുന്ന ദുർഗ്രഹ രചനകളല്ല ഇവയൊന്നും.
ഞാൻ ഈയിടെയായി മാത്രം എഴുതിയ കഥകൾ സംവേദകരുടെ വിലയിരുത്തലിനായി താഴ്മയോടെ നല്കുകയാണ്. വായനക്കാരുടെ ബുദ്ധിപരമായ സംവേദനശേഷിയെ പരീക്ഷിക്കുന്ന ദുർഗ്രഹ രചനകളല്ല ഇവയൊന്നും. അത്തരം രചനകളോട് അശേഷം മമതയില്ല താനും. ഒരു കഥ പറയാനൊരുമ്പെടുമ്പോൾ കല സാമൂഹിക വിമർശനമാണ് എന്ന മാത്യു അർണോൾഡിൻ്റെ നിലപാടാണ് ഓർക്കാറ്. ഇക്കഥകളിലെമ്പാടും അദ്ധേഹത്തിൻ്റെ ചിന്താസരണിയോട് നീതി പുലർത്താൻ ശ്രമിച്ചിട്ടുണ്ട്. അതിൽ വിജയിച്ചോ എന്ന് പറയേണ്ടത് വായനക്കാരാണ്. ജീവിത യാഥാർത്ഥ്യങ്ങളോട് പടപൊരുതുന്ന ഒടുവിൽ വിധിക്കു മുന്നിൽ നിസ്സഹായരായിത്തീരുന്ന മനുഷ്യരാണ് ഇക്കഥകളിലെ ചില കഥാപാത്രങ്ങൾ. കടുത്ത ജീവിത സാഹചര്യങ്ങളോട് മല്ലിട്ട് നേടിയ വിജയം അതിൻ്റെ പൂർണ്ണതയിലെത്തിക്കാനാവാതെ തനിക്കു കാത്തു വച്ച വിധിക്ക് കീഴടങ്ങുന്ന പെൺകുട്ടിയാണ് ശരണ്യ എന്ന പെൺകുട്ടി എന്ന കഥയിലെ ശരണ്യ. ചിരി എന്ന കഥയിലെ, ചിരിക്കാത്തതിന് പഴി കേൾക്കുന്ന രാമേട്ടന് വിധി കാത്തു വച്ചത് ആപത്കരമായ ചിരിയായിരുന്നു.എല്ലാ കഥകളേയും കുറിച്ചിവിടെ പറയുന്നില്ല. എങ്കിലും ഒന്നു പറയാൻ ആഗ്രഹിക്കുന്നു. ഇക്കഥകളിൽ ഏതെങ്കിലും ഒരു വാക്കോ വാചകമോ അല്ലെങ്കിൽ പ്രമേയമോ വായനക്കാരുടെ മനസ്സിൽ ചെറുചലനം സൃഷ്ടിക്കാൻ പര്യാപ്തമായെങ്കിൽ ഞാൻ കൃതാർത്ഥനായി എന്നു തന്നെ കരുതുന്നു.ഈ എളിയ ശ്രമം സാക്ഷാത്കരിക്കാൻ സഹായിച്ചവർക്കും നന്ദി അറിയിക്കുന്നു.
പൂവാകപൂത്ത നാൾ ഒരു സാമൂഹിക പ്രണയ നോവലാണ് .ഒരിക്കലും മടങ്ങിവരവ് ഇല്ലെന്നു നിശ്ചയിച്ചിടത്തേക്കുള്ള അപ്പുവിന്റെ മടക്കമാണ് നോവലിന്റെ കഥാപരിസരം .പ്രണയനഷ്ടത്തിന്റെ നീറുന്ന
പൂവാകപൂത്ത നാൾ ഒരു സാമൂഹിക പ്രണയ നോവലാണ് .ഒരിക്കലും മടങ്ങിവരവ് ഇല്ലെന്നു നിശ്ചയിച്ചിടത്തേക്കുള്ള അപ്പുവിന്റെ മടക്കമാണ് നോവലിന്റെ കഥാപരിസരം .പ്രണയനഷ്ടത്തിന്റെ നീറുന്ന വേദനയിൽ നിന്നുള്ള തീരുമാനമായിരുന്നു അപ്പുവിന്റെ പ്രവാസജീവിതം .ശിവശങ്കർ അപ്പുവിന്റെ മടക്കയാത്രക്ക് നിമിത്തമാവുകയായിരുന്നു .നാട് അപ്പുവിനായി കാത്തു വച്ചത് നഷ്ടപെടലുകളുടെ വീണ്ടെടുപ്പായിരുന്നു .
Are you sure you want to close this?
You might lose all unsaved changes.
The items in your Cart will be deleted, click ok to proceed.