You cannot edit this Postr after publishing. Are you sure you want to Publish?
Experience reading like never before
Sign in to continue reading.
"It was a wonderful experience interacting with you and appreciate the way you have planned and executed the whole publication process within the agreed timelines.”
Subrat SaurabhAuthor of Kuch Woh Palഎല്ലാ തലമുറകളിലുമുള്ള "ബ്രോ" കളും മനസ്സിലാക്കേണ്ടുന്ന ജ്ഞാനസൂക്തങ്ങളായ ബൈബിളിലെ സദൃശവാക്യങ്ങളിലൂടെയുള്ള ഒരു യാത്രയാണ് ബ്രോയുടെ സുഭാഷിതങ്ങൾ. പഴഞ്ചൊല്ലുകളിലൂടെയുള്ള ഈ യാത്ര നിങ്ങളെ ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ആശ്വസിപ്പിക്കുകയും ക്രിയാത്മകമായ മൂല്യങ്ങളിലേക്കു നയിക്കുകയും ചെയ്യും.
തീയതികൾ അടുക്കിവെച്ചിരിക്കുന്ന കലണ്ടറിൽ ഒരു മാസത്തിനു 31 ദിവസങ്ങളുള്ളതുപോലെ പഴഞ്ചൊല്ലുകൾ അടുക്കിവെച്ചിരിക്കുന്ന ബൈബിളിലെ സദൃശവാക്യങ്ങളിലും 31 അദ്ധ്യായങ്ങളുണ്ട്. എല്ലാ മാസവും എല്ലാ തിയതികളിലും ഈ യാത്ര ആസ്വദിക്കുക. ഇതു നിങ്ങളുടെ ജീവിതത്തെ മാറ്റിമറിക്കും.
ഇതൊരു സ്വഭാവ പരിശീലന പുസ്തകമാണ്. ഷാർലെറ്റ് ബ്രോയുടെ സദൃശവാക്യങ്ങളിലൂടെയുള്ള ഒരു സൗഹൃദസംഭാഷണമാണ് ഈ പുസ്തകം.
ഷാർലെറ്റ് പി. മാത്യു
ക്യാരക്ടർ ട്രെയിനിങ്ങ്, മെന്ററിങ് , സൺഡേസ്കൂൾ ടീച്ചിങ്ങ് , ടീനേജ് - യൂത്ത് & ഫാമിലി വാല്യൂ ട്രെയിനിങ്ങ്, ഇഷ്ടമേഖലയാണ്. Carestream, Johnson & Johnson Medical, Tulip Diagnostics എന്നീ മൾട്ടിനാഷണൽ ഹെൽത്ത് കെയർ സ്ഥാപനങ്ങളിൽ നിന്നുമായി 23 വർഷത്തെ പ്രവർത്തി പരിചയം. ഭാരതിയാർ യൂണിവേഴ്‌സിറ്റിയിൽ നിന്നും മൈക്രോ ബയോളജിയിൽ ബിരുദം. ഐ ഐ എം (കൽക്കട്ട) ൽ നിന്നും അഡ്വാൻസ്‌ഡ് പ്രോഗ്രാം ഇൻ സെയിൽസ് & മാർക്കറ്റിംഗിലും , ഹഗ്ഗായി ഇൻസ്റ്റിറ്റ്യൂട്ട് (യു .എസ് .എ ) ൽ നിന്നും ഹഗ്ഗായി ലീഡർഷിപ്പ് എക്സ്പീരിയൻസിലും, Lean Six Sigma – Yellow Belt സർട്ടിഫിക്കേഷനും നേടിയിട്ടുണ്ട്. ശാരോൻ ഫെലോഷിപ്പ് ചർച്ചിലെ ശുശ്രൂഷകനുമാണ്.
പരേതനായ തോമസ് മാത്യുവും ഏലിക്കുട്ടി മാത്യുവും മാതാപിതാക്കൾ. ഭാര്യ- ലിൻ്റ ഡാനി ജോസഫ് - യൂത്ത് വർക്കറും കൗൺസിലിങ് സൈക്കോളജിസ്റ്റും ആണ്.
മറ്റു കൃതികൾ
വാട്‍സ് ആപ് ചിന്തകൾ
സെൽഫി - സുവിശേഷങ്ങളിലൂടെ മത്തായിക്കും മർക്കോസിനുമൊപ്പം
His Signature
The items in your Cart will be deleted, click ok to proceed.