You cannot edit this Postr after publishing. Are you sure you want to Publish?
Experience reading like never before
Sign in to continue reading.
"It was a wonderful experience interacting with you and appreciate the way you have planned and executed the whole publication process within the agreed timelines.”
Subrat SaurabhAuthor of Kuch Woh Palഎഴുപതുകളുടെ അവസാനത്തോടെ, സൈക്കിളുകൾ ഗ്രാമീണരുടെ പ്രിയപെട്ട വാഹനമായി മാറിയിരുന്നു. അന്നൊക്കെ, നമ്മുടെ നാട് ഒട്ടു മുക്കാലും ഓടിയിരുന്നത്, ഈ സൈക്കിളുകളിലാണ് എന്ന കാര്യം ഇന്നത്തെ തലമുറയ്ക്ക് അജ്ഞാതമായിരിക്കും. ഒരു സൈക്കിളെങ്കിലും ഇല്ലാതിരുന്ന വീടുകൾ വളരെ വിരളമായിരുന്നു. ആളുകൾ ജോലി സ്ഥലത്തേക്കും ബന്ധു വീടുകളിലേക്കും ഒക്കെ യാത്ര ചെയ്തിരുന്നതും, കച്ചവടങ്ങൾക്കൊക്കെയുമായും സഞ്ചരിച്ചിരുന്നതും ഈ സൈക്കിളുകളിൽ ആയിരുന്നു - പ്രത്യേകിച്ചും ഗ്രാമ പ്രദേശങ്ങളിൽ. പ്രൈവറ്റ് മോട്ടോർ വാഹനങ്ങൾ അത്ര പ്രചാരമായിട്ടില്ലായിരുന്ന, ആ കാലഘട്ടത്തിൽ, ഈ സൈക്കിളുകൾ എല്ലാവർക്കും ഒത്തിരി പ്രിയപ്പെട്ടതായിരുന്നു. മുതിർന്നവരെന്നോ കുട്ടികളെന്നോ അല്ലെങ്കിൽ പണക്കാരനെന്നോ പാവപെട്ടവനെന്നോ ഒന്നും വ്യത്യാസമില്ലാതെ ആളുകൾ സൈക്കിളുകളിൽ യഥേഷ്ടം യാത്ര ചെയ്തിരുന്നു. ഇവിടെ കഥാകാരൻ, ആ സൈക്കിൾ കാലത്തെ കുറെ അനുഭവങ്ങൾ ഒരു കൊച്ചു കുട്ടിയുടെ കാഴ്ചപ്പാടിലൂടെ വിവരിക്കുകയാണ്.
സുനിൽ മാത്യൂസ്
ഒരു മിലിറ്ററി വെറ്ററനും ടെക്നോക്രറ്റും ഒക്കെ ആയ കഥാകാരൻ, കഴിഞ്ഞ അഞ്ചു പതിറ്റാണ്ടുകളോളമായി, വ്യത്യസ്തമായ പല മേഖലകളിൽ, ഒട്ടേറെ അനുഭവങ്ങൾ സമ്പാദിച്ച ഒരു വ്യക്തിയാണ്. കേരളത്തിലെ ഒരു ഗ്രാമത്തിൽ ജനിച്ചു വളർന്ന അദ്ദേഹത്തിന്, ആ കുട്ടികാലം വിജ്ഞാന പ്രദവും രസകരവുമായ. ഒത്തിരി ജീവിതാനുഭവങ്ങൾ കൈവരിക്കാൻ അവസരമൊരുക്കി. പഠനത്തിന് ശേഷം, ഇന്ത്യൻ വ്യോമസേനയിൽ ഓഫീസറായി, രണ്ടു പതിറ്റാണ്ടുകളിലേറെ ജോലി ചെയത അദ്ദേഹം, രാജ്യത്തിൻ്റെ നാനാ ഭാഗങ്ങളിൽ ജോലി ചെയ്യുകയും, ഉന്നതമായ പല പദവികളും വഹിക്കുകയും ചെയ്തിട്ടുണ്ട്. ഇതൊക്കെയും ജീവിതത്തിന്റെ എല്ലാ മേഖലകളിലുമായി, രാജ്യത്തിന്റെ ഒട്ടു മിക്ക ഭാഗങ്ങളിൽ നിന്നും ഉള്ള ആളുകളുമായി ഇടപഴകാനും, അവരെയൊക്കെ അടുത്തറിയാനും അവസരമൊരുക്കി. വോളണ്ടറി റിട്ടയർമെന്റ് എടുത്ത്, കുടുംബത്തോടൊപ്പം സ്വദേശമായ കൊച്ചിയിൽ സ്ഥിരതാമസമാക്കി ഇരിക്കുന്ന അദ്ദേഹം, ടെക്നോളജി, കായികം തുടങ്ങിയ തൻ്റെ അഭിനിവേശങ്ങൾക്കും, പൂർത്തീകരിക്കാൻ ബാക്കി നിൽക്കുന്ന, ഒട്ടേറെ സ്വപ്നങ്ങൾക്കും പിന്നാലെ കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണ്.
The items in your Cart will be deleted, click ok to proceed.