യാത്രകളെന്നും അവിസ്മരണീയങ്ങളായ അറിവുകളാണ് സമ്മാനിക്കുന്നത്. സൂഷ്മമായി പരിശോധിച്ചാൽ അറിവുണ്ടാകുന്നത് അനുഭവത്തിലൂടെയാണ്. അത് അഴകുവിരിയിച്ചു നിൽക്കുന്ന പൂക്കൾക്ക് തുല്യ0. ഹ്ര്യദയ സ്പർശിയായ യാത്രകൾ വായിച്ചാൽ മനസ്സ് പൂത്തുലയും. സാഹിത്യത്തിന്റ വിവിധ മേഖലകളിൽ കൈയൊപ്പ് ചാർത്തിയിട്ടുള്ള കാരൂർ സോമൻ പാശ്ചാത്യ രാജ്യങ്ങളിൽ നിന്ന് ധാരാളം സഞ്ചാര സാഹിത്യ കൃതികൾ മലയാളത്തിന് സമ്മാനിച്ചിട്ടുണ്ട്. ആർഷഭാരത സംസ്കാരംപോലെ റോമൻ സാമ്പ്രാജ്യത്തിന്റ വേരുകൾ തേടിയുള്ള യാത്രയാണ് 'കാഴ്ചകൾക്കപ്പുറം' എന്ന ഇറ്റലി യാത്രാവിവരണത്തിലൂടെ അദ്ദേഹം അനുഭവിച്ചറിഞ്ഞ യാഥാർഥ്യങ്ങൾ വെളിപ്പെടുത്തുന്നത്. ഇതിലെ ഓരോ അദ്ധ്യായങ്ങളും അപൂർവ്വമായ ഒരനുഭവമാണ് പ്രധാനം ചെയ്യുന്നത്. ചരിത്ര വിദ്യാർത്ഥികൾ ശ്രദ്ധപൂർവ്വം വായിച്ചിരിക്കേണ്ട ഒരു കൃതിയാണ്.
'കാഴ്ചകൾക്കപ്പുറം' ലോക മലയാളി വായനക്കാർക്കായി സ്നേഹപുർവ്വം സമർപ്പിക്കുന്നു.