Share this book with your friends

Kadhamudra / കഥാമുദ്ര

Author Name: Keerthana V Sachin | Format: Paperback | Genre : Literature & Fiction | Other Details

ഇരുപതു മലയാള ചെറുകഥകൃത്തുകളുടെ നവ ഭാവുകത്വം നിറഞ്ഞ കഥകൾ. 

ജീവിതസാക്ഷാത്കാരത്തിൻ്റെ ഇരുപത് മുദ്രകളാണ് ഈ ചെറുകഥാ സമാഹാരത്തിലൂടെ പ്രിയവായനക്കാരുടെ മുന്നിലേക്ക് എത്തുന്നത്. ഇന്നലെയോ ഇന്നോ നാം 
കണ്ടു മറന്ന മുഖങ്ങളെ നമ്മുക്കിവിടെ തീർച്ചയായും കണ്ടുമുട്ടാം.ജീവിതഗന്ധികളെ അതിൻ്റെ പൂർണമായ രസച്ചരടിൽ ചേർത്ത് വലിച്ചുനീട്ടാതെ കെട്ടിപിണരുന്ന സങ്കീർണമായ അവസ്ഥ ചെറുകഥകളിൽ നാം കണ്ടുവരുന്നു.ഭാവനയുടെ അങ്ങേതലത്തിൽ കൊണ്ടെത്തിക്കുന്ന നിറഞ്ഞ മുഹൂർത്തങ്ങളും അതിൻ്റെ ഊഷ്മളതയോടെ നാം അനുഭവിക്കുന്നതും ചെറുകഥകളിലൂടെയാണ്.
 
         സമൂഹത്തിൽ നാം പരസ്പരം കണ്ടുമുട്ടലുകൾ ഉണ്ടാകാൻ ഇടയുണ്ടാക്കുന്ന ഇടമാണ് ഇവിടം.ഓരോ കഥയിലും നീറുന്ന,നിറയുന്ന ജീവനുകളും..,ജീവിതങ്ങളും… കാഴ്ച്ചകളും ഉണ്ട്. അത്തരത്തിൽ ഒരുപാട് നിമിഷങ്ങളെ സമ്മാനിക്കാൻ ‘ കഥാമുദ്ര ‘ ക്ക് സാധിക്കുമെന്ന് പ്രത്യാശിക്കുന്നു… ആഗ്രഹിക്കുന്നു.

Read More...

Ratings & Reviews

0 out of 5 ( ratings) | Write a review
Write your review for this book
Sorry we are currently not available in your region.

Also Available On

കീർത്തന വി സച്ചിൻ

കീർത്തന വി സച്ചിൻ

1999 മെയ് 30 ന് വേലായുധൻ - സുനിത ദമ്പതികളുടെ മൂത്തമകളായി തൃശ്ശൂരിൽ ജനനം. ഗുരുവായൂർ ലിറ്റിൽ ഫ്ളവർ വുമൺസ് കോളേജിൽ നിന്നും ബിരുദം. നിലവിൽ കോഴിക്കോട് ജില്ലയിലെ സാമൂതിരി ഗുരുവായൂരപ്പൻ കോളേജിൽ  മലയാള സാഹിത്യത്തിൽ ബിരുദാന്തരബിരുദ വിദ്യാർത്ഥിനിയാണ്.  'എഴുത്ത് മാസിക '2018 ഇൽ കലാലയ വിദ്യാർത്ഥികൾക്കായി നടത്തിയ ചെറുകഥാരചന മത്സരത്തിൽ മികച്ച പത്തു രചനകളിൽ ഒന്നായി കഥ തിരഞ്ഞെടുത്തിട്ടുണ്ട്. കലാലയ ജീവിതത്തിൽ എഴുത്തിൻ്റെ മേഖലയിൽ മറ്റനവധി സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ട്.2018-19 അധ്യയന വർഷത്തിലെ കോളേജ് യൂണിയനിൽ സ്റ്റുഡൻ്റ് എഡിറ്ററായി പ്രവർത്തിച്ചിട്ടുണ്ട്.ഭർത്താവ് : സച്ചിൻ എ

Krithyadhithi@gmail.com

Read More...

Achievements

+5 more
View All