സഞ്ചാരത്തിന്റെ സുഗന്ധമുള്ള, ജീവിതത്തിന്റെ കിനാവും നോവും തൊട്ടറിഞ്ഞ കഥകൾ. വാക്കുകൾ വൈകാരികതയുടെ തൂവൽ സ്പർശം എങ്ങോ പോയ്മറഞ്ഞ സ്വത്വബോധത്തിലേക്ക് ഒരു മടങ്ങിപ്പൊക്കിനിടം നൽകുന്നു. അവളുടെ കഥകളുടെ കൈയൊപ്പിലും അവന്റെ ഗന്ധമുള്ള പ്രണയ സ്വപ്‌നങ്ങൾ..
1984 നവംബർ 24 നു പാലക്കാട് ജില്ലയിൽ ഒറ്റപ്പാലത്തു ജനിച്ചു. "ശ്രേയസ് " ഇൽ ഗോപിദാസൻറെയും അംബികയുടെയും മകൾ. മലയാള സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും മലയാളം ബി. എഡ് ഉം നേടിയ ശേഷം മാസ്റ്റർ ഓഫ് സോഷ്യൽവർക്ക് ബിരുദം നേടി കൗൺസിലിംഗ് മേഖലയിൽ സേവനം അനുഷ്ഠിക്കുന്നു. ഏഴു വർഷത്തോളം ഇന്ത്യൻ ഇംഗ്ലീഷ് സ്കൂൾ ഫുജൈറ(UAE)യിൽ സേവനമനുഷ്ഠിച്ച ശേഷം ഇപ്പോൾ എഡിറ്റര്‍ ആയി സേവനം അനുഷ്ഠിക്കുന്നു . വിവിധ സോഷ്യൽ മീഡിയകളിൽ എഴുതുന്നു.