You cannot edit this Postr after publishing. Are you sure you want to Publish?
Experience reading like never before
Sign in to continue reading.
"It was a wonderful experience interacting with you and appreciate the way you have planned and executed the whole publication process within the agreed timelines.”
Subrat SaurabhAuthor of Kuch Woh Palകുട്ടികളുടെ മനസ്സിനെ രമിപ്പിക്കുന്ന നിരവധി കുട്ടിക്കഥകളും കുട്ടിക്കവിതകളും അവതരിപ്പിച്ച് പിഞ്ചുകുഞ്ഞുങ്ങളുടെ മനസ്സുകളില്‍ ചിരപ്രതിഷ്ഠനേടിയ ശ്രീ ജോസ് ഗോതുരുത്ത് എഴുതിയ കുട്ടിക്കവിതകളുടെ സമാഹാരം 'പുന്നാരച്ചെപ്പ്' അഭിമാനപുരസരം അവതരിപ്പിക്കുകയാണ്. കുട്ടികള്‍ക്കു ആനന്ദത്തിലൂടെ ബുദ്ധിവികാസം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് അധ്യാപകന്‍ കൂടിയായിരുന്ന ജോസ്് മാസ്്റ്റര്‍ ഈ കൃതി രചിച്ചിട്ടുള്ളത്. പഞ്ചതന്ത്രത്തേയും ഹിതോപദേശകഥകളേയും അനുസ്മരിപ്പിക്കുന്ന വിധത്തില്‍ നീതിശാസ്ത്രത്തിന്റെ ബാലപാഠങ്ങളിലേക്കുള്ള വാതായനങ്ങള്‍ അദ്ദേഹം ഈ കൃതിയിലൂടെ തുറന്നിടുകയാണ്. കുട്ടികളെ പുസ്തകങ്ങളുടെ ലോകത്തേക്കാകര്‍ഷിക്കാനായി മനോഹരമായ ബഹുവര്‍ണ്ണ ചിത്രങ്ങളും ഈ കൃതിയിലുള്‍പ്പെടുത്തിയിട്ടുണ്ട്.കലാകാരനും അധ്യാപകനുമായ ശ്രീ സഞ്ജയ് ജാംഗിറാണ് ചിത്രങ്ങളും കവറും തയ്യാറാക്കിയിരിക്കുന്നത്്. മലയാണ്മയുടെ ഗന്ധം നിലനിര്‍ത്തുന്ന ഈ കൃതി ഏവരും ഇരുകൈയ്യുംനീട്ടി സ്വീകരിക്കുമെന്നു പ്രതീക്ഷിക്കുന്നു.
ജോസ് ഗോതുരുത്ത്
ശ്രീ ജോസ് ഗോതുരുത്ത് :സര്‍ക്കാര്‍ സ്‌കൂള്‍ യു.പി.വിഭാഗം റിട്ട.. അധ്യാപകന്‍. സാമൂഹ്യ- സാഹിത്യ- സാംസ്‌കാരിക മേഖലകളില്‍ പ്രവര്‍ത്തിക്കുന്നു. 1980 മുതല്‍ ബാലസാഹിത്യരചന നിര്‍വ്വഹിച്ചു പോരുന്നു.
കൃതികള്‍: കുറുക്കന്റെ കടല്‍യാത്ര, പാടാംപഠിക്കാം, ആകാശപ്പന്തല്‍, ഇത്തിരിക്കഥകള്‍, ശര്‍ക്കരേം പഞ്ചാരേം, കുട്ടിയും കുഴിയാനയും, മിഠായിക്കഥകള്‍, ഹായ്, കുട്ടിക്കഥകള്‍.
വിലാസം :- ജോസ് ഗോതുരുത്ത്,പുതിയ വീട്ടില്‍, ഗോതുരുത്ത് - പി.ഒ, മൂത്തകുന്നം -683516 എറണാകുളം ജില്ല.ഫോണ്‍ഃ 9446452541, 04842482541
The items in your Cart will be deleted, click ok to proceed.