ഓർമ ശരിയാണെങ്കിൽ…
എല്ലാ ഓർമകളും നില നിൽക്കണമെന്നില്ല... ചിലത് മാത്രം… വളരെ പ്രധാനപ്പെട്ടതോഅതല്ലെങ്കിൽ ആസ്വദിച്ചതോ, അതുമല്ലെങ്കിൽ പ്രിയപ്പെട്ടതെന്നു സ്വയം ചിട്ടപ്പെടുത്തിയതോ ഇനി അതും അല്ലെങ്കിൽ മനസ്സ് അംഗീകരിച്ച വളരെ കുറച്ച് ഓർമകളാണ് പിൽക്കാലത്തു നമ്മുടെയൊക്കെ ഉറക്കം കെടുത്തുന്നതും സുഖമുള്ള നൊമ്പരം തരുന്നതുമൊക്കെ... അതല്ലാതെ എല്ലാം ഓർമയിൽ നിൽക്കണമെന്നില്ല. കാലം മായ്ക്കും... ചിലതൊക്കെ…അങ്ങനെ മാഞ്ഞു തുടങ്ങുന്ന ഓർമകളെ അക്ഷരങ്ങൾ കൊണ്ട് നിങ്ങൾക്കും ഓർമ്മചെപ്പിലാക്കാൻ കഴിയട്ടെ.. എന്നും പ്രണയിച്ചു കൊണ്ടേ ഇരിക്കുക.. അതിന്റെ വേദനകളെ അത്രയധികം അനുഭവിച്ചുകൊണ്ടേയിരിക്കുക..