"കാലം മാറുന്നു" എന്ന ശാസ്ത്ര സാങ്കേതിക ലേഖനങ്ങളിലൂടെ പുതിയ ആകാശവും പുതിയ ഭൂമിയും വെളിപ്പെടുത്തുന്നു. മനുഷ്യമനസ്സിൽ കുടികൊള്ളുന്ന നിഗുഢതകൾ ശാസ്ത്രം പുറത്തുകൊണ്ടുവരുന്നു. മണ്ണിലും വിണ്ണിലും ഞെട്ടലുകളാണ് എപ്പോഴും കണ്ടുകൊണ്ടിരിക്കുന്നത്. മുല്ലപ്പൂ വിപ്ലവം മുതൽ മുതലകണ്ണിരിന്റെ വിപ്ലവത്തിലെത്തിയതുപോലെ ജനാധിപത്യത്തിൽ നിന്ന് ഏകാധിപത്യത്തിലെത്തി നിൽക്കുന്നു. മനുഷ്യരുടെ ആശയ വിനിമയം ശക്തമായി മാറുന്ന ഒരു കാലത്തിലൂടെ സഞ്ചരിക്കാൻ കാരണം ശാസ്ത സാങ്കേതി വളർച്ച തന്നെയാണ്. മനുഷ്യർ ഭൂമിയിൽ നിന്ന് പോയത് ചന്ദ്രൻവരെ. അവിടെ കുടിൽകെട്ടി പാർക്കാൻ തയ്യാറാകുന്നു. അതിനപ്പുറവും അതിവിശാലമായൊരു ലോകമുണ്ട്. അവിടേക്കും യന്ത്ര മനുഷ്യരെ അയക്കും. ഇതൊക്കെ ഭൂമിക്ക് ഭീഷണിയാകാതെയിരിക്കട്ടെ.