കടപ്പുറത്തും കരയിലും നടക്കുന്ന നന്മ തിന്മകളുടെ കെട്ടുകളഴിച്ചെടുക്കുയാണ് ''കടലോളങ്ങൾ'' എന്ന സംഗീത നാടകം. അധികാരത്തിൽ ഇരിക്കുന്നവർ ഒളിഞ്ഞും തെളിഞ്ഞും സമൂഹത്തിൽ നടത്തുന്ന അഴിമതിയും അന്യായങ്ങളും നീതിന്യായ വകുപ്പുകളിൽ നടത്തുന്ന ഇടപെടലുകളും അതിന്റെ തീഷ്ണഭാവങ്ങളോടെ സംഗീത നാടകത്തെ സംഘർഷഭരിതമാക്കുന്നു.
കടലിലെ മത്സ്യത്തൊഴിലാളികൾ ഇന്നും പീഡനങ്ങൾ ഏറ്റു വാങ്ങുന്നു. കരയിൽ താമസി ക്കുന്ന പാവങ്ങളുടെ ദുഃഖ ദുരിതങ്ങൾപോലെ ഒറ്റപ്പെടലും വേർതിരിക്കലും മൽസ്യത്തൊഴി ലാളികൾ അനുഭവിക്കുന്നു. എങ്ങും നീതിനിഷേധങ്ങൾ നടക്കുന്നു. നമ്മുടെ മനസ്സിൽ വളർ ന്നു വരുന്ന ജാതി മത ഭീകരതക്ക് വളമിട്ടുകൊടുക്കുന്ന രാഷ്ട്രീയ പാർട്ടികൾ വളരുന്നു. മനു ഷ്യത്വപരമായ നിലപാടുകളുള്ളവരെ അടിച്ചമർത്തുന്നു. നല്ലൊരു പറ്റം ജനങ്ങളും ദുർബ്ബലങ്ങളായ താല്പര്യങ്ങൾക്കും വികാരങ്ങൾക്കും അടിമകളാക്കുന്നു.
ഭൂമിയെ നശിപ്പിക്കുന്നതുപോലെ കടലിൽ തൊഴിൽ ചെയ്യുന്ന മത്സ്യത്തൊഴിലാളികളെ നിഷ്ടുരമായി അന്യ രാജ്യക്കാർ കപ്പലിൽ വന്ന് വെടിവെച്ചുകൊന്നിട്ടും സർക്കാരുകളുടെ വഞ്ചനാല്മകമായ മനുഷ്യത്വമില്ലായ്മ ഇന്ത്യക്കാരിൽ അമ്പരപ്പുളവാക്കുന്നു. മൽസ്യത്തൊ ഴിലാളികളായ മലയാളികളും കടലിൽ കൊല്ലപ്പെടുന്നു. മത്സ്യത്തൊഴിലാളികൾക്ക് വേണ്ടുന്ന സുരക്ഷയോ സംരക്ഷണമോ ലഭിക്കുന്നില്ല. നാല് രംഗങ്ങളിലായി മത്സ്യത്തൊഴിലാളികളുടെ സങ്കീർണ്ണങ്ങളായ ജീവിതത്തെ ഓജസ്സറ്റ കഥാപാത്രങ്ങളിലൂടെ അവതരിപ്പിക്കുന്നു.