യൂറോപ്പിൽ നിന്നുള്ള ആദ്യ മലയാള നോവലായ "കാൽപ്പാടുകൾ" ഒരു മലയാളി പെൺകുട്ടി അറിയപ്പെടാത്ത ഭൂപടത്തിന്റ വഴികളിലൂടെ പ്രയാണം ചെയ്യുന്ന ജീവിതഗന്ധിയായ അനുഭങ്ങൾ പങ്കുവെക്കുന്ന നേരിന്റ് ഒരു സന്ദേശമാണ്. സമ്പന്നതയുടെ നടുക്കടലിൽ ജീവിക്കുമ്പോഴും ജീവിതത്തെ വേറിട്ട് കാണുന്ന കഥാപാത്രങ്ങളിലൂടെ മലയാള ഭാഷയുടെ ശക്തിയും സൗന്ദര്യവും കാവ്യല്മകമായി അവതരിപ്പിച്ചിരിക്കുന്നു. അമേരിക്കയിലെ പ്രമുഖ പത്രമായ "മലയാളം പത്ര൦", യൂറോപ്പിലെ "ബിലാത്തി", "കേരള ലിങ്ക്" പത്രങ്ങളിൽ പരമ്പരയായി പ്രസിദ്ധികരിച്ചു. ഈ നോവൽ പ്രസിദ്ധികരിച്ചത് പൂർണ പബ്ലിക്കേഷൻസ് ആണ്. സാഹിത്യ രംഗത്തെ പ്രമുഖരായ സി.രാധാകൃഷ്ണൻ, പി.വത്സലയുടെ വിലപ്പെട്ട അഭിപ്രായങ്ങൾ നോവലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.