സന്തോഷത്തേക്കാൾ ശക്തമാണ് ദുഃഖം .അത് അനുവാചകരിൽ ആർദ്രത നിറക്കുമ്പോൾ തന്നെ എഴുത്തുകാരനും ആ തപ്താനുഭവങ്ങളിൽ നിന്നും മോചിതനാകുന്നുണ്ട് .സുരേഷ് തൃപ്പൂണിത്തുറയുടെ മനോഹരങ്ങളായ 10 വിഷാദ കവിതകളുടെ സമാഹാരം; തീർത്തും പുതുമയാർന്ന ശൈലിയിലാണ് എഴുതപ്പെട്ടിരിക്കുന്നത് .നാഗരിക ജീവിതത്തിന്റെ പല ജീർണതകളും ഒരു സ്വസ്ഥ ജീവിതം സാധ്യമാക്കുന്നില്ലെന്നും സ്നേഹ ബാന്ധവങ്ങളിൽ മൂല്യശോഷണം വന്നുവെന്നും ഈ കവിതകൾ പറയാതെ പറയുന്നു . പല കാര്യങ്ങളിലും അസമത്വം കൊടികുത്തി വാഴുമ്പോൾ , സ്വാഭാവികമായ സന്തോഷം നമ്മൾ നിരന്തരം തേടി കണ്ടെത്തേണ്ടിവരുന്ന ഒരു മരീചികയാണെന്നു കവിത സൂചിപ്പിക്കുന്നുണ്ട്