Share this book with your friends

Kazhumarathilekkulla vazhi / കഴുമരത്തിലേക്കുള്ള വഴി

Author Name: Johnson Iringole | Format: Paperback | Genre : Literature & Fiction | Other Details

താന്‍  ജീവിച്ചിരിക്കുന്ന  സമൂഹത്തിലേക്ക്‌ അതിവൈകാരികതയോടെ  തുറന്നു  പിടിച്ച കണ്ണുമായി തന്റേതായ  രീതിയില്‍ ജീവിതം  പറയുകയാണ്‌  ജോണ്‍സണ്‍ ഇരിങ്ങോള്‍ എന്ന കഥാകാരന്‍. നാം ജീവിക്കുന്ന യഥാര്‍ത്ഥ ലോകത്തെ ഭാവനാ പൂര്‍ണ്ണമായ ചിന്തകളാല്‍ സമ്പന്നമാക്കുമ്പോള്‍ കഥാകാരന്റെ താത്പര്യമനുസരിച്ച്‌ കഥകള്‍ പിറക്കുന്നു.  പുതുകാലത്തിന്റെ എഴുത്തു രീതികളെക്കാളുപരി, സാധാരണ ക്കാരന്റെ സഹജീവി സ്‌നേഹത്തിന്റെ സാക്ഷ്യപ്രതമായി ഈ കഥകള്‍ മാറുന്നത്‌ അതുകൊണ്ടാണ്‌. പ്രായപൂര്‍ത്തിയായ ഏതൊരാണിനും പെണ്ണിനും വിവാഹമെന്ന ഉടമ്പടിയില്ലാതെ ഒരുമിച്ചു ജീവിക്കാമെന്ന നിയമം പ്രാബല്യത്തില്‍ വന്നതോടെ
ബലിയാടാകേണ്ടി വന്ന കുടുംബസ്ഥനായ ഒരുവന്റെ കഥയാണ്‌ “കഴുമരത്തിലേക്കുള്ള വഴി.' ജയിലിലെ അനുഭവങ്ങളെ കൃത്യമായി വിവരിച്ചുകൊണ്ട്‌ തുടങ്ങുന്ന കഥയില്‍
കുടുംബ ബന്ധങ്ങള്‍ക്ക്‌ ഏറെ പ്രധാന്യം നൽകുന്ന സത്യവിശ്വാസിയായ എഴുത്തു കാരന്റെ ആത്മാംശം തെളിഞ്ഞു കാണം.

Read More...
Paperback
Paperback 150

Inclusive of all taxes

Delivery

Item is available at

Enter pincode for exact delivery dates

Also Available On

ജോൺസൺ ഇരിങ്ങോൾ

പേര്               :ജോൺ പി.എം
അഡ്രസ്സ്.       : പാറയ്ക്കൽ വീട് 
                          ഇരിങ്ങോൾ പി.ഒ
                           പീച്ചനാംമുകൾ 
                           പെരുമ്പാവൂർ 
Mail : johnsonparakkal146@gmail.com
         പിൻ.        :683548
      ഫോൺ.     :9961997313
തൂലിക നാമം  : ജോൺസൺ ഇരിങ്ങോൾ 
ഭാര്യ.                  : ജെസ്സി ജോൺ 
മക്കൾ              : ജീസ് ജോൺ 
                            :ജീനോ ജോൺ 
  എറണാകുളം ജില്ലയിൽ പെരുമ്പാവൂരിനടുത്ത് ഇരിങ്ങോൾ എന്ന ഗ്രാമത്തിൽ സാധാരണകാരായ കൂട്ടുകുടുംബത്തിൽ പരേതരായ യോഹന്നാൻ മത്തായിയുടെയും അന്നമ്മമത്തായിയുടെയും ആറ് മക്കളിൽ രണ്ടാമനായി 1967 ജൂൺ മാസം 20-ം തീയ്യതി ജനനം.
വിദ്യാഭ്യാസം  : എറണാകുളം ജില്ലയിൽ കുറുപ്പംപടി ഡയറ്റ് സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം.കുറുപ്പംപടി എം.ജി.എം ഹയർസെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ, എറണാകുളം ജില്ലയിൽ അങ്കമാലി മൂക്കന്നൂർ ബാലനഗർ ഐ.ടി.ഐയിൽ ടെക്ക് നിക്ക് വിദ്യാഭ്യാസം, പാലക്കാട് ജില്ലയിൽ വാളയാർ മലബാർ സിമന്റ്സിൽ അപ്രറ്റിഷിപ്പും (1961 act).
ജോലി               : കൺസ്ട്രക്ഷൻ മേഖലയിൽ കോയമ്പത്തൂർ, ഡൽഹി, ദുബായ്, അബുദാബി, ഖത്തർ, തുടങ്ങിയ സ്ഥലങ്ങളിൽ.ഇപ്പോൾ സ്വന്തം മായി ജോലി എടുത്ത് നടത്തുന്നു.
പുസ്തകങ്ങൾ     :" നിഴൽ കൂത്ത്" (നോവൽ 2016)" തീപ്പാളങ്ങൾ "(നോവൽ 2019) "നിങ്ങൾ നിരീക്ഷണത്തിലാണ്"(കഥാസമാഹാരം 2022) കിളിർപ്പ് എന്ന കവിതാ സമാഹാരത്തിൽ പങ്കാളിത്തം. പി.സി.റോക്കിയുടെ ഇന്ന് ഞാൻ നാളെ നീ എന്ന പുസ്തകത്തിൽ അവതാരിക.
      സംസ്ഥാന സാഹിത്യ വേദിയുടെ അംഗത്വം, പെരുമ്പാവൂർ ആശാൻ സ്മാരക സാഹിത്യവേദിയുടെ സെക്രട്ടറി,സി.എസ്.ഐ ഈസ്റ്റ് കേരള ലിറ്ററേച്ചർ ബോർഡ് അംഗം, വേൾഡ് വൈൽഡ്, ലിമവേൾഡ് ലൈബ്രറിയുടെ അഡ്മിൻ, വിവിധ സാഹിത്യ വേദിയുടെ അംഗത്വം.
  പുരസ്കാരങ്ങൾ : 2023 ഇന്റർനാഷണൽ ആമസോൺ പുരസ്കാരം 2023.BSS ഭാരത് സേവക് സമാജ് പുരസ്കാരം 2023.പെരുമ്പാവൂർ ആശാൻ സ്മാരക സാഹിത്യവേദിയുടെ കഥാപുരസ്ക്കാരം 2023.കോതമംഗലം KL-44 സർഗ്ഗവേദിയുടെ കഥാപുരസ്ക്കാരങ്ങൾ.
 ആമസോണിൽ പുസ്തകങ്ങൾ ലഭ്യമാണ്.

Read More...

Achievements