Share this book with your friends

Mumo Lupa / മുമോ ലൂപ്പ

Author Name: Mahesh Ravi | Format: Paperback | Genre : Literature & Fiction | Other Details

നമ്മളിലൊക്കെ അവശേഷിക്കുന്ന ആദിമമായ ചില ഭയങ്ങളുണ്ട്.തോന്നലുകളുണ്ട്.സ്ഥലകാലങ്ങള്‍ക്ക് കുറുകെ കടന്നുള്ള മനസ്സിന്റെ സഞ്ചാരങ്ങളുണ്ട്.അവ കണ്ടെടുക്കുകയാണ് നിഗൂഢവും വന്യവുമായ ഭാഷയില്‍ ഈ കഥാകാരന്‍. വിവിധ കാലങ്ങളിലൂടെ വ്യത്യസ്തരായ മനുഷ്യരിലൂടെ ഒക്കെ സഞ്ചരിക്കുന്ന ഇവ ഒരു ചെറു കണികയാൽ പരസ്പരം ബന്ധിച്ചിട്ടുള്ളതായി വായനക്കാരന് തോന്നാം.അതു തന്നെയാണ് ഓരോ കഥയുടെയും ജീവനും. സംഗതികള്‍ മറ്റൊരു വിധത്തിലായിരുന്നെങ്കില്‍ എന്ന് സങ്കല്‍പ്പിക്കുമ്പോള്‍, ഈയിടത്ത് ഇതേ സന്ദര്‍ഭത്തില്‍ ഞാന്‍ മുമ്പ് വന്നു പെട്ടിരുന്നല്ലോ എന്ന് സന്ദേഹിക്കുമ്പോള്‍, ഒക്കെയുണ്ടാകുന്ന ഞെട്ടലുകളില്‍ നിന്നാണ് ഈ കഥകൾ ഉരുവപ്പെടുന്നത്. ഒരു ഹൊറര്‍-ത്രില്ലര്‍ സിനിമയിലെന്ന പോലെ -സര്‍പ്പവും ചിലന്തിയും നായ്ക്കളും ഇരുട്ടും നിറഞ്ഞ - സ്വപ്നത്തിനും യാഥാര്‍ത്ഥ്യത്തിനുമിടയിലൂടെ സറിയല്‍ വായനാനുഭവം തരുന്ന കഥകള്‍.

Read More...
Paperback
Paperback 150

Inclusive of all taxes

Delivery

Item is available at

Enter pincode for exact delivery dates

മഹേഷ് രവി

മഹേഷ് രവി. ബാംഗ്ലൂരിൽ മീഡിയ അക്കാദമിഷ്യൻ. ഡിസൈനർ, ഫോട്ടോഗ്രാഫർ എന്ന രീതിയിലും പേരെടുത്തിട്ടുണ്ട്. മഹേഷിന്റെ ഷോർട്ട് സിനിമകൾ അന്താരാഷ്ട്രതലത്തിൽ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. 

Read More...

Achievements