ഇന്നത്തെ സാമൂഹ്യ വ്യവസ്ഥിതിയിൽ നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത് ജനത്തെ വിഭജിച്ചുനിർത്തി ചു ഷണം ചെയ്യുന്നതാണ്. ഈ ജീർണ്ണ സംസ്‌കാരം സാഹിത്യ-മത-രാഷ്ട്രീയ രംഗങ്ങളിൽ നിലനിൽക്കുന്നു. സത്യം കുഴിച്ചുമൂടപ്പെടുന്നതിനാൽ ജനം വഞ്ചിക്കപ്പെടുന്നു. ഇത് സമൂഹത്തിൽ ആത്മസംഘർഷം മാത്രമല്ല അമ്പരപ്പ്, അമർഷം, അവിശ്വാസമുണ്ടാക്കുന്നു. 'കാലഘടികാരം' എന്ന ലേഖന സമാഹാരത്തിൽ ഏറ്റവുമധികം വിമർ ശിക്കപ്പെടുന്നത് നീതിനിഷേധങ്ങൾ, ചുഷണം, അധികാരത്തിലിരിക്കുന്നവരുടെ ധാർഷ്ട്യം, അസഹിഷ്ണത, അഴിമതി, വേദനയിൽ മുങ്ങിക്കഴിയുന്ന പാവങ്ങൾ തുടങ്ങിയ അപ്രിയസത്യങ്ങളും ആത്മനൊമ്പരങ്ങളുമാണ്.
സമൂഹത്തിൽ നടക്കുന്ന അനീതിക്കെതിരെ സാഹിത്യരംഗത്തുള്ളവർ നേർക്കുനേർ പൊരുതാതെ മാറിനി ൽക്കുമ്പോഴാണ് പ്രതീക്ഷാനിർഭരമായ തിരിച്ചറിവുകളുമായി തിരിച്ചറിവിൻറെ ലേഖനങ്ങൾ കടന്നു വരുന്നത്. നീതി ലഭിക്കാതെ ദുഃഖഭാരങ്ങളുമായി ജീവിക്കുന്ന പാവങ്ങളെയും ക്രൂരന്മാരായ മനുഷ്യരെയും കാലഘടികാ രത്തിൽ അടയാളപ്പെടുത്തുന്നു. മിക്ക ലേഖനങ്ങളും തിന്മയോടെ പോരാട്ടം നടത്തി മെച്ചപ്പെട്ടൊരു ലോകത്തേക്ക് മനുഷ്യരെ വഴിനടത്തുന്നതാണ്. മനുഷ്യരുടെ തലക്കുമീതേ സദാ ആളിക്കത്തിച്ചുകൊണ്ടിരിക്കുന്ന വർഗ്ഗിയ-അനീതി- അധികാര-അഴിമതിക്കാർക്കെതിരെ ദുർബലരാകാതെ ശക്തരാകാൻ ആഹ്വനം ചെയ്യുന്നു.