ലോക റെക്കോർഡ് ജേതാവായ (യു.ആർ.എഫ്) കാരൂർ സോമൻ (ചാരുംമൂടൻ) കേരളം, ഗൾഫ്, ലിമ വേൾഡ് ലൈബ്രറി മാധ്യമങ്ങളിൽ പ്രസിദ്ധികരിച്ചിട്ടുള്ള മനുഷ്യമനസ്സിനെ സ്വാധീനിക്കുന്ന ഗൗരവങ്ങളായ വിഷയങ്ങളാണ് 'കണ്ണുണ്ടായാൽ പോരാ കാണണം' എന്ന ലേഖന സമാഹാരത്തിലൂടെ വെളിപ്പെടുത്തുന്നത്. മത രാഷ്ട്രീയ സാഹിത്യ സാംസ്‌ക്കാരിക രംഗങ്ങളിൽ നടക്കുന്ന പൊരുത്തക്കേടുകളും കാലത്തിൻറെ കാലൊച്ചകളും അത്യന്തം വികാരവി ക്ഷോഭകരമായ വിധത്തിൽ പ്രതിപാദിക്കുന്നു. നമ്മുടെ സാമൂഹ്യ ജീവിതം അതിദയനീമായി കശാപ്പ് ചെയ്യുമ്പോൾ എഴുത്തുകാർ പദവികൾക്കും, പുരസ്‌കാരങ്ങൾക്കും വേണ്ടി മൗനികളാകുന്ന ഒരു കാലത്തു് പ്രൗഢവും ദൃഢവുമായ വിധത്തിൽ ഇതിലെ ലേഖനങ്ങൾ ധാർമ്മിക തത്വങ്ങളുടെ ചിന്താശേഷി വർദ്ധിപ്പിക്കുക മാത്രമല്ല നമ്മുടെ ബൗദ്ധികക പടബോധത്തെ തുറന്നു കാട്ടുകയും ചെയ്യുന്നു.
. അങ്ങനെ ശത്രുക്കളുടെ എണ്ണവും വർദ്ധിച്ചു. ഒന്നും ഒളിച്ചുവെ ക്കാതെ, അമിതപ്രശംസ ഏറ്റുവാങ്ങാതെ നമ്മുടെ രാഷ്ട്രീയ-സാംസ്‌ക്കാരിക പൈതൃകബോധത്തിൻറെ ഇല്ലായ്മകൾ സമർഥമായി ഓരോ അദ്ധ്യായങ്ങളിലും ആവിഷ്‌കരിച്ചിരിക്കുന്നു. സാഹിത്യലോകത്തു് ഒറ്റയാനായി നിലകൊള്ളുന്ന കാരൂർ തൻറെ മുന്നിൽ നടക്കുന്ന നീതിനിഷേധ-അഴിമതി-ജീർണ്ണതകളെ നാടകം, നോവൽ, കഥ, കവിത തുടങ്ങി എല്ലാം സർഗ്ഗ സൃഷ്ഠികളിലും പ്രതിഫലിപ്പിക്കാറുണ്ട്. ഇതെല്ലം കണ്ടിട്ടും ബധിരതയിൽ കഴിയുന്നവർക്കിടയിലേക്ക് അരവാൾ വലിച്ചൂരി അട്ടഹസിക്കുന്ന, സൗമ്യ മധുരമായി എഴുതുന്ന ധിക്കാരിയായ ഒരെഴുത്തുകാരനെയാണ് 'കണ്ണു ണ്ടായാൽ പോരാ കാണണം' എന്ന ലേഖനങ്ങളിലൂടെ കണ്ടത്. സമൂഹത്തിൽ ഉത്കണ്ഠയോട് ജീവിക്കുന്നവർക്ക് ഉണർവും ഊർജ്ജവും നൽകുന്ന ഹൃദയസ്പർശിയായ ഈ ലേഖന സമാഹാരം സ്‌നേഹപൂർവ്വം സമർപ്പിക്കുന്നു.
ഓമന
എഡിറ്റര്‍