'കിളിക്കൂട് കുട്ടികളുടെ കൂടെപ്പിറപ്പ് ' (അവതാരിക). കാരൂർ സോമൻ, ലണ്ടൻ.
കിളിക്കൂട്ടിലെ ഓരോ കഥകളും ഇതുപോലെ ആത്മാവിന്റെ ആഴങ്ങളിൽ സഞ്ചരിക്കുന്നതാണ്. സ്ത്രീപക്ഷ എഴുത്തുകാരെയെടുക്കുമ്പോൾ ഒരേ താളത്തിൽ ലയത്തിൽ പാട്ടുപാടുന്നതുപോലെ കഥയുടെ ശബ്ദവും അർത്ഥവും കഥാബീജവും അനുഭുതിതലത്തിൽ ഈ കഥാകാരി കൊണ്ടെത്തിക്കുന്നു. കഥകളിലെ പദവാക്യക്രമങ്ങൾ പരിശോധിക്കുമ്പോൾ കുട്ടികളുടെ ഭാഷ കേവലഭാഷയായി അടയാളപ്പെടുത്തരുത്. സാഹിത്യത്തിന്റ അനന്തമായ വഴിത്താരയിൽ മിനി സുരേഷ് വ്യക്തമായ പാദമുദ്രകൾ ഈ കഥകളിലൂടെ നടത്തിയിരിക്കുന്നു. ഇത്തരത്തിൽ മാനുഷിക മൂല്യങ്ങൾ വാരിവിതറുന്ന സൃഷ്ടികൾ പ്രതിക്ഷിക്കുന്നു.
സ്നേഹപുരസ്സരം,
കാരൂർ സോമൻ, ലണ്ടൻ
www.karoorsoman.net