Share this book with your friends

Srushti Sidhantham oru Sasthra Sathyam / സൃഷ്ടി സിദ്ധാന്തം ഒരു ശാസ്ത്ര സത്യം ദൈവത്തിനും ദൈവത്തിന്റെ സൃഷ്ടിക്കും ശാസ്ത്രീയ തെളിവ്

Author Name: Chandran. P | Format: Paperback | Genre : Philosophy | Other Details

സൃഷ്ടി സിദ്ധാന്തം 

ഒരു ശാസ്ത്ര സത്യം

ചന്ദ്രൻ. പി

പരിണാമ സിദ്ധാന്തവും സൃഷ്ടി സിദ്ധാന്തവും ആണ്  ഭൂമിയിലെ ജീവന്റെ  ഉത്ഭവത്തെക്കുറിച്ചുള്ള രണ്ട് സിദ്ധാന്തങ്ങൾ. ഒരു പൊതു പൂർവികനിന്നും പരിണമിച്ചാണ് എല്ലാ ജീവികളും ഉണ്ടായത് എന്ന് പരിണാമ സിദ്ധാന്തവും എല്ലാത്തിനെയും സൃഷ്ടിച്ചത് ദൈവമാണെന്ന് സൃഷ്ടി സിദ്ധാന്തവും പറയുന്നു. ജീവികൾ തമ്മിലുള്ള പരസ്പര സാദൃശ്യത്തെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് പരിണാമ സിദ്ധാന്തം. ഒന്നിനു മറ്റൊന്നുമായുള്ള സാദൃശ്യം പ്രകൃതിയിൽ എവിടെയും കാണാം. ഒരു ജീവിക്ക് മറ്റൊരു ജീവിയുമായുള്ള സാദൃശ്യം പരിണാമത്തിന് തെളിവല്ല.   ജീവികൾ തമ്മിലുള്ള പരസ്പര സാദൃശ്യത്തെ മാത്രം അടിസ്ഥാനമാക്കിയുള്ള പരിണാമ സിദ്ധാന്തം 100% തെറ്റാണന്നും  ജീവജാലങ്ങൾ അടക്കം ഈ പ്രകൃതിയിലും പ്രപഞ്ചത്തിലും ഉള്ളതെല്ലാം ഓരോ ഡിസൈൻ ആണെന്നും ഒരു ഡിസൈൻ തനിയെ ഉണ്ടായിത്തീരുക സാധ്യമല്ല എന്നും ഒരു ബുദ്ധി പ്രവർത്തിച്ചാൽ മാത്രമേ ഒരു ഡിസൈൻ ഉണ്ടായിത്തീരുകയുള്ളു എന്നും അതിനാൽ എല്ലാത്തിനെയും സൃഷ്ടിച്ചത് ദൈവമാണെന്നും ഈ പുസ്‌തകത്തിൽ ശാസ്‌ത്രീയമായി തെളിയിച്ചിട്ടുണ്ട്.  ഒരു ഡിസൈൻ തനിയെ ഉണ്ടായിത്തീരുകയില്ല എന്ന പ്രകൃതി സത്യത്തെ  മാത്തമാറ്റിക്‌സും ഫിസിക്സും പരീക്ഷണ തെളിവുകളും ഉപയോഗിച്ച് ആർക്കും മനസ്സിലാക്കാൻ സാധിക്കുന്ന ലളിതമായ ഉദാഹരണങ്ങളിലൂടെ ശാസ്ത്രീയമായി ഈ പുസ്തകത്തിൽ തെളിയിച്ചിരിക്കുന്നു. ഈ പുസ്തകത്തിൽ ഉപയോഗിച്ചിരിക്കുന്ന "ദൈവം" എന്ന വാക്ക് എല്ലാ ജാതി മതങ്ങൾക്കും common ആയതിനാൽ ജാതിമത  വ്യത്യാസമില്ലാത്ത പുസ്തകമാണിത്.

Read More...
Paperback

Ratings & Reviews

0 out of 5 ( ratings) | Write a review
Write your review for this book
Paperback 199

Inclusive of all taxes

Delivery

Item is available at

Enter pincode for exact delivery dates

Also Available On

ച്രൻ. പി

1966 ജനുവരി 20 - ന് വയനാട്ടിൽ സുൽത്താൻ ബത്തേരിയിൽ പന്തലാനിക്കൽ കൃഷ്ണൻകുട്ടിയുടെയും തങ്കമ്മയുടെയും മകനായി ജനിച്ചു. അച്ഛൻ കൃഷിക്കാരനും അമ്മ വീട്ടമ്മയും ആയിരുന്നു.  രണ്ടുപേരും ഇപ്പോൾ ജീവിച്ചിരിപ്പില്ല.  സത്യസന്ധതയ്ക്ക് എന്റെ അച്ഛൻ എന്റെ നാട്ടിൽ അറിയപ്പെടുന്ന ആളായിരുന്നു.  അച്ഛന്റെ സത്യസന്ധത എന്ന ഗുണം എനിക്കും കിട്ടി.  അതാണ് അച്ഛനിൽ നിന്നും എനിക്ക് കിട്ടിയ ഏറ്റവും വലിയ സമ്പാദ്യം.   പറയുന്നത് സത്യം ആയിരിക്കാൻ ഞാൻ എപ്പോഴും ശ്രദ്ധിക്കാറുണ്ട്. ഞാൻ ഒരു ചെറിയ കുട്ടിയായിരിക്കുമ്പോൾ അച്ഛന്റെ ഈശ്വര പ്രാർത്ഥന മൂലം അച്ഛന്റെ ജീവിതത്തിൽ നടന്ന ഒരു അത്ഭുത സംഭവത്തെ പറ്റി അച്ഛൻ എന്നെ പറഞ്ഞു കേൾപ്പിച്ചിട്ടുണ്ട്. അന്നുമുതൽ ഞാനൊരു തികഞ്ഞ ഈശ്വര ഭക്തനായി വളർന്നു.

 AMIE(Electronics and Communication Engineering) പൂർത്തിയാക്കി.  പടിക്കുന്ന കാര്യങ്ങൾ ശരിയായി മനസ്സിലാക്കി പഠിക്കുക എന്റെ സ്വഭാവമായിരുന്നു. എന്റെ അഭിരുചിക്കനുസരിച്ചുള്ള കോഴ്സുകളാണ് ഞാൻ തിരഞ്ഞെടുത്തു പഠിച്ചത്. Technical ജോലികൾ ചെയ്യുന്നതിൽ ജന്മസിദ്ധമായ അഭിരുചി  എനിക്കുണ്ടായിരുന്നു.

AMIE ക്കുശേഷം രണ്ടുവർഷം Electronics Lecturer  ആയി ജോലി നോക്കി.  അതിനു ശേഷം R&D Engineer  ആയി ജോലി നോക്കാൻ തുടങ്ങി.  അഞ്ചു കമ്പനികളിൽ ജോലി ചെയ്തിട്ടുണ്ട്.   അതിൽ Medical Equipments ഡെവലപ്പ് ചെയ്യുകയും നിർമ്മിക്കുകയും ചെയ്യുന്ന പോണ്ടിച്ചേരിയിൽ ഉള്ള Schiller Healthcare India Pvt.Ltd  ഉം  കമ്പനിയായ INEL(India Nippon Electricals Ltd) ഉം ആണ് പ്രധാനപ്പെട്ട കമ്പനികൾ.  എല്ലാ കമ്പനികളിലും Electronic Products ഡെവലപ്പ് ചെയ്യുന്ന ജോലിയാണ് പ്രധാനമായും ചെയ്തിട്ടുള്ളത്.   INEL-ൽ, ഞാൻ Sr.Manager, Research and Development ആയി ജോലി ചെയ്തു. 58 - മത്തെ  വയസ്സിൽ ഞാൻ INEL-ൽ നിന്ന് വിരമിച്ചു.

     ഞാൻ കൈകാര്യം ചെയ്യുന്ന subject-ൽ എനിക്ക് indepth knowledge ഉണ്ട്. ഞാൻ ജോലി ചെയ്തിട്ടുള്ളിടത്തെല്ലാം ഒന്നാമൻ മാരിൽ ഒന്നാമനായി നിൽക്കാൻ എനിക്ക് സാധിച്ചിട്ടുണ്ട്.  ശാസ്ത്രവും സാങ്കേതികവിദ്യയും എന്റെ നിത്യജീവിതത്തിന്റെ ഭാഗമാണ്.  പരിണാമത്തെ പറ്റിയും സൃഷ്ടിവാദത്തെ പറ്റിയും ഞാൻ എഴുതിയതു വായിച്ച  എന്റെ ഒരു അടുത്ത ബന്ധു  ആദ്യമാദ്യം എന്നോട് ഒരുപാട് തർക്കിച്ചിട്ടുണ്ടെങ്കിലും പിന്നീട് അത് പൂർണ്ണമായും ഉൾക്കൊള്ളുകയും പകുതി ദൈവവിശ്വാസി ആയിരുന്ന അദ്ദേഹം മുഴുവൻ ദൈവവിശ്വാസിയായി  മാറുകയും  ആത്മീയമായ ജീവിതം നയിക്കാൻ തുടങ്ങുകയും ചെയ്ത മറക്കാനാവാത്ത ഒരനുഭവവും എനിക്കുണ്ടായിട്ടുണ്ട്.

ഈ പുസ്‌തകത്തിൻറെ first edition 2023 November-ൽ പ്രസിദ്ധീകരിച്ചു. ഇതു second edition  ആണ് . ഇതിൽ chapter 6-ഉം 7-ഉം 11-ഉം  ആണ് പ്രധാനമായും പരിഷ്കരിച്ചിരിക്കുന്നത്.

ഇപ്പോൾ തമിഴ്  നാട്ടിൽ ഉള്ള ഹൊസൂരിൽ ഭാര്യയോടും രണ്ട് ആൺമ

Read More...

Achievements

+1 more
View All