എന്തുകൊണ്ടാണ് ആർത്തവപ്രായത്തിലുള്ള സ്ത്രീകളെ ശബരിമലയിൽ പ്രവേശിക്കാൻ അനുവദിക്കാത്തത് എന്ന ചോദ്യത്തിന്‍റെ ഉത്തരമാണ് “സ്ത്രീകളും ശബരിമലയും”. ഈ പുസ്തകം ശബരിമലയിൽ സ്ത്രീകൾക്കുള്ള നിയന്ത്രണങ്ങളുടെ പുറകിലെ ശാസ്ത്രത്തെ ഇതിനുമുൻപൊരിക്കലും ചെയ്‌തിട്ടില്ലാത്ത വിധത്തിൽ അവതരിപ്പിക്കുന്നു. സ്ത്രീകളും ശബരിമലയും എന്ന പുസ്തകം ഭാരതത്തിന്‍റെ പരമ്പരാഗതമായ അറിവിന്‍റെ കേന്ദ്രങ്ങളായ ആയുർവ്വേദം, ചക്രങ്ങൾ, തന്ത്രം, ആഗമശാസ്ത്രം എന്നിവയിലൂടെ ക്ഷേത്രങ്ങളുടെ പ്രകൃതത്തെ ഒരു സ്ത്രീയുടെ വീക്ഷണ കോണിലൂടെ വിവരിക്കുന്ന ഒരു അപൂർവ്വ ഗ്രന്ഥമാണ്. അതേ സമയം ഗ്രന്ഥകർത്താവിന്‍റെ വ്യക്തിപരമായ അനുഭവങ്ങൾ അഗാധമായ ഈ ശാസ്ത്രങ്ങളെ വളരെ ലളിതമാക്കി ശബരിമല പോലെയുള്ള ക്ഷേത്രങ്ങൾ എങ്ങിനെ മനുഷ്യശരീരത്തെ, പ്രത്യേകിച്ച് സ്ത്രീകളിലെ ആർത്തവത്തെ ബാധിക്കുന്നുവെന്നതിന്‍റെ ഒരു ഏകദേശരൂപവും നൽകുന്നു. ഈ പുസ്തകം ഹിന്ദുക്ഷേത്രങ്ങൾ, പ്രത്യേകിച്ചും ശബരിമല, ഗ്രഹിക്കപ്പെടുന്നതും അനുഭവിക്കപ്പെടുന്നതുമായ രീതിയെ മാറ്റും.
Sorry we are currently not available in your region. Alternatively you can purchase from our partners
Sorry we are currently not available in your region. Alternatively you can purchase from our partners