You cannot edit this Postr after publishing. Are you sure you want to Publish?
Experience reading like never before
Sign in to continue reading.
"It was a wonderful experience interacting with you and appreciate the way you have planned and executed the whole publication process within the agreed timelines.”
Subrat SaurabhAuthor of Kuch Woh Palഒരു കെട്ടിടം എത്ര പുതിയതു തന്നെ ആയിക്കോട്ടെ. നമ്മുടെ ആവശ്യങ്ങൾക്ക് അത് അപര്യാപ്തമാണ് എന്ന് തോന്നുമ്പോൾ അത് മാറ്റിപ്പണിയാൻ നാം ആഗ്രഹിക്കുന്നു. സാമ്പത്തിക ശേഷിയില്ലെങ്കിൽ അതിന് വേണ്ട അമിതമായ ചെലവ് ഓർത്ത് അസൗകര്യങ്ങളുമായി അവിടെ ജീവിക്കുന്നു. സാമ്പത്തികശേഷി ഉള്ളവർക്ക് അവരുടെ ആഗ്രഹങ്ങൾ നടപ്പാക്കാൻ കഴിയും. അവർ അമിതമായി പണവും ഊർജ്ജവും പ്രയത്നവും ചെലവിട്ട് നിലവിലുള്ള കെട്ടിടം പൊളിച്ച് കളഞ്ഞ്, പുതിയ കെട്ടിടം അവിടെ നിർമ്മിക്കുന്നു. അല്ലെങ്കില്‍ സ്വന്തം കഴിവിനൊത്ത് ചെറിയ മാറ്റങ്ങളും വിപുലീകരണവും നടത്തി താല്‍ക്കാലിക പരിഹാരം കാണുന്നു. പൂർണ്ണമായ കെട്ടിടം പൊളിക്കൽ ഒഴിവാക്കി, ലളിതവും ചെലവു കുറഞ്ഞതും ആയ മാർഗ്ഗത്തിലൂടെ പഴയ കെട്ടിടം എല്ലാക്കാലത്തേയും ആവശ്യങ്ങൾക്ക് അനുസരിച്ച് പുതുക്കി പണിയാനുതകുന്ന സാങ്കേതിക വിദ്യയാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം. ഇവിടെ കെട്ടിടം പൊളിച്ചു മാറ്റാതെ, പുതിയതു പോലെ, രൂപത്തിലും ഭാവത്തിലും മുറികളുടെ കാര്യത്തിലും ആദ്യത്തെ കെട്ടിടത്തില്‍ നിന്നും വിഭിന്നമായ ഒരു ഭവനം നിര്‍മ്മിക്കാന്‍ സാധിക്കുന്നു. ഭാവി തലമുറയുടെ വിഭിന്നങ്ങളായ ആവശ്യങ്ങൾ കൂടി കണക്കിലെടുത്ത് അവരുടെ കാലത്തെ പരിമിതികൾ മനസ്സിലാക്കിക്കൊണ്ട് സുസ്ഥിരമായ (Sustainable) ആയ ഭവന നിർമ്മാണത്തിന്റെ ഒരു വഴികാട്ടിയായി ഇതിനെ കാണാം.
ഇത് സങ്കീര്‍ണമായ ഒരു എഞ്ചിനീയറിംഗ് വിഷയമാണെങ്കില്‍ കൂടി എല്ലാര്‍ക്കും മനസ്സിലാക്കാന്‍ കഴിയുംവിധം ലളിതമായി പ്രതിപാദിക്കാന്‍ ശ്രമിച്ചിട്ടുണ്ട്.
സുരേഷ് ലാല്‍ എസ് ഡി
വർക്കല സ്വദേശിയാണ് സുരേഷ് ലാൽ എസ് ഡി. ഇപ്പോൾ സ്ഥിരതാമസം എറണാകുളം കാക്കനാട്. 1989 ൽ തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ നിന്നും സിവിൽ എഞ്ചിനീയറിംഗിൽ ബി.ടെക് ബിരുദവും അതിന് ശേഷം പ്രോജക്ട് മാനേജ്മെന്റിൽ എം ബി എ യും നേടിയിട്ടുണ്ട്. കോഴിക്കോട് ആസ്ഥാനമായ വാസ്തുവിദ്യാപ്രതിഷ്ഠാനിൽ നിന്നും വാസ്തു ശാസ്ത്രത്തിൽ ഡിപ്ലോമ നേടിയിട്ടുണ്ട്. കാൽ നൂറ്റാണ്ടിലേറെയായി കെട്ടിട നിർമ്മാണ രംഗത്ത് പ്രവർത്തിക്കുന്നു. ഏകദേശം ആയിരത്തി അഞ്ഞൂറിലേറെ വീടുകളുടെ നിർമ്മാണത്തിൽ നേരിട്ടും അല്ലാതെയും ബന്ധപ്പെട്ടിട്ടുണ്ട്.
സ്കൂൾ കെട്ടിടങ്ങൾ, ഓഡിറ്റോറിയങ്ങൾ, ഷോപ്പിംഗ് കോപ്ലക്സുകൾ, ഹോട്ടലുകൾ, ഐ.ടി കെട്ടിടങ്ങൾ, ഷോപ്പിംഗ് മാളുകൾ എന്നിവയുടെ നിർമ്മാണച്ചുമതല വഹിച്ചിട്ടുണ്ട്. ഇടപ്പള്ളി ലുലു ഷോപ്പിംഗ് മാളിൻ്റെ പ്രോജക്ട് മാനേജർ ആയി പ്രവർത്തിച്ചിട്ടുണ്ട്. കൂടാതെ K രഹേജ കോർപ്പ്, GMR ഗ്രൂപ്പ്, ഇൻറർഗ്ലോബ് ഗ്രൂപ്പ്, L & W കൺസ്ട്രക്ഷൻസ് തുടങ്ങിയ റിയൽഎസ്‌റ്റേറ്റ് കോർപ്പറേറ്റുകളിൽ ഉയർന്ന പദവികളിൽ ജോലി നോക്കിയിട്ടുണ്ട്. ഏകദേശം 12 മില്യൺ സക്വയർ ഫീറ്റിൻ്റെ നിർമ്മാണച്ചുമതല വഹിച്ചിട്ടുണ്ട്. കേരളത്തിന് പുറമേ ബെംഗലൂരും മുംബെയിലും ഹൈദരാബാദിലും ദുബായിലും സൗദി അറേബ്യയിലും നിർമ്മാണ പ്രവർത്തനങ്ങളിൽ ഭാഗഭാക്കായിരുന്നു.
2016-ൽ കോർപ്പറേറ്റു ജോലികള്‍ രാജിവച്ചു. എന്നിട്ട് യുവ സിവില്‍എഞ്ചിനീയർമാരെ പ്രായോഗിക മേഖലയില്‍ പരിശീലിപ്പിക്കുന്ന കേരളത്തിലെ ആദ്യത്തെ ഫിനിഷിംഗ് സ്കൂൾ ആയ സിവിൽ ടാലൻസ് (ഡോട്ട്) കോം എന്ന ഇൻസ്റ്റിട്യൂട്ട് ആരംഭിച്ചു. അതിന്‍റെ ഫൗണ്ടറും സിഇഒയുമാണ്. ലാൽ അസോസിയേറ്റ്സ് എന്ന കൺസൾട്ടൻസിയുടെ മുടങ്ങിക്കിടന്ന പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചു. ചാര്‍ട്ടേഡ് എഞ്ചിനീയര്‍, വാല്യുവര്‍, ബാവുബയോളജിസ്റ്റ് എന്നീ നിലകളിലും പ്രവര്‍ത്തിക്കുന്നു. കൂടാതെ വാസ്തുവിദ്യാപ്രതിഷ്ഠാനത്തിന്റെ എക്സിക്യുട്ടീവ് കമ്മിറ്റി അംഗമാണ്.
ആനുകാലിക പ്രസിദ്ധീകരണങ്ങളിലും ടെക്നിക്കൽ ജേണലുകളിലും തുടർച്ചയായി എഴുതാറുണ്ട്. ദേശീയ അന്തർദ്ദേശീയ സെമിനാറുകളിൽ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്.
വെബ് സൈറ്റുകൾ
www.sureshlal.com
www.keralaengineer.com
www.vaastu4all.com
www.civiltalents.com
ഇമെയിൽ: lal@sureshlal.com
ഭാര്യ: Dr. ആശാലത (പ്രിൻസിപ്പൽ സയൻ്റിസ്റ്റ് , CIFT, കൊച്ചി)
മക്കൾ: ഗൗരി എസ് ലാൽ, ആര്യ എസ് ലാൽ
സുരേഷ് ലാല്‍ പ്രസിദ്ധീകരിച്ച പുസ്ത്കങ്ങള്‍
2005 കെട്ടിടം പണിയും മുൻപേ, പൂർണ്ണ പബ്ലിക്കേഷൻസ്
2008 ജീവനുള്ള കെട്ടിടങ്ങൾ, ഡി. സി ബുക്സ്, കോട്ടയം
2015 ഫുംഗ്ഷ്വേ നിത്യജീവിതത്തിൽ, ഡി. സി ബുക്സ്, കോട്ടയം
The items in your Cart will be deleted, click ok to proceed.