ലോക റെക്കോർഡ് ജേതാവായ (യു.ആർ.എഫ്) കാരൂർ സോമൻ (ചാരുംമൂടൻ) കേരളം, ഗൾഫ്, ലിമ വേൾഡ് ലൈബ്രറി മാധ്യമങ്ങളിൽ പ്രസിദ്ധികരിച്ചിട്ടുള്ള മനുഷ്യമനസ്സിനെ സ്വാധീനിക്കുന്ന ഗൗരവങ്ങളായ വിഷയങ്ങളാണ് 'കണ്ണുണ്ടായാൽ പോരാ കാണണം' എന്ന ലേഖന സമാഹാരത്തിലൂടെ വെളിപ്പെടുത്തുന്നത്. മത രാഷ്ട്രീയ സാഹിത്യ സാംസ്‌ക്കാരിക രംഗങ്ങളിൽ നടക്കുന്ന പൊരുത്തക്കേടുകളും കാലത്തിൻറെ കാലൊച്ചകളും അത്യന്തം വികാരവി ക്ഷോഭകരമായ വിധത്തിൽ പ്രതിപാദിക്കുന്നു. നമ്മുടെ സാമൂഹ്യ ജീവിതം അതിദയനീമായി കശാപ്പ്