സന്ദർഭങ്ങളുടെ വ്യത്യസ്തപാഠങ്ങളാണ് മേഘമൽഹാറിൻ്റെ കഥകൾ അവതരിപ്പിക്കുന്നത്. ആദർശവത്ക്കരണമില്ല; നാടകീയതയ്ക്ക് വേണ്ടിയുള്ള നാടകീയതയില്ല;എളുപ്പത്തിലുള്ള പരിഹാരവഴികൾ ഇല്ല ; കെട്ടിയിറക്കുന്ന ശുഭചിന്തകൾ ഇല്ല .
ആളുകളെയും ഇടങ്ങളെയും ഇടപാടുകളെയും പുതുതായി "കണ്ട "റിയുന്നു.
ശ്രദ്ധാലുക്കൾ ഈ കണ്ണിനെയും കാണലിനെയും തള്ളിക്കളയാൻ സാധ്യതയില്ല എന്ന തോന്നലോടെ ഈ സമാഹാരത്തെ (കഥാകാരിയെയും ) മലയാള വായനശാലയിൽ ഉത്തരവാദിത്തത്തോടെ അവതരിപ്പിക്കുന്നു.
-ഇ.പി.രാജഗോപാലൻ