Share this book with your friends

Make Your Dreams a Reality / സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കൂ! A Guide to release all mental blocks, Identity purpose & passion, set a realistic goal & achieve it using the power of subconscious mind.

Author Name: Simble T Ashokan | Format: Paperback | Genre : Self-Help | Other Details

നമ്മൾ ഇത്രയും നാളും ചിന്തിച്ചു കൂട്ടിയതിന്റെ ആകെത്തുകയാണ് നമ്മൾ ഇപ്പോൾ അനുഭവിക്കുന്ന ജീവിതം. നമ്മൾ ചിന്തിക്കുന്നത് മാത്രമാണ് നമുക്ക് പറയാൻ സാധിക്കുന്നത്. പറയാൻ സാധിക്കുന്ന കാര്യങ്ങളാണ് നമുക്ക് ആത്മാർത്ഥമായി ചെയ്യാൻ സാധിക്കുന്നത്.നമ്മൾ ചെയ്യുന്ന പ്രവൃത്തികളുടെ ഫലം ആണ് നമ്മുടെ ജീവിതം. അപ്പോൾ നമ്മുടെ ജീവിതത്തിൽ മാറ്റം സംഭവിക്കണമെങ്കിൽ നമ്മുടെ ചിന്തയിലാണ് മാറ്റം കൊണ്ടുവരേണ്ടത്.

നമ്മൾ എങ്ങനെയാണ് ചിന്തിക്കാൻ പഠിക്കുന്നത്? ഈ പഠനം നമ്മുടെ ചെറുപ്പത്തിൽതന്നെ ആരംഭിക്കുന്നു. കൃത്യമായി പറഞ്ഞാൽ നമുക്ക് 9 വയസ്സ് അല്ലെങ്കിൽ മാക്സിമം 12 വയസ്സ് അതിനുള്ളിൽ എങ്ങനെ ചിന്തിക്കണം എന്നുള്ള കാര്യം നമ്മളിലേക്ക് വ്യക്തമാക്കുന്നു. അതായത് നമ്മുടെ മാതാപിതാക്കൾ നമ്മളോട് എങ്ങനെയാണ് സംസാരിക്കുന്നത് അല്ലെങ്കിൽ  നമ്മളോട് അടുത്തിടപഴകുന്ന ആളുകളിൽ നിന്ന് പഠിക്കുന്നത് എല്ലാം ചേർന്ന് നമ്മുടെ ജീവിതത്തിന്റെ ഒരു രൂപരേഖ ഉണ്ടാക്കുന്നു.നമ്മുടെ ജീവിത ചുറ്റുപാടുകൾ നമ്മളെ ഒരുപാട് സ്വാധീനിക്കുന്നുണ്ട്.

  എന്റെ ജീവിതം ഇങ്ങനെ പോയാൽ പോരാ എനിക്ക് ഒരുപാട് നല്ല മാറ്റങ്ങൾ കൊണ്ടുവരണം അതിനു വേണ്ടി എന്ത് ചെയ്യാനും ഞാൻ തയ്യാറാണ് എന്ന് വിചാരിക്കുന്ന എല്ലാ ആളുകൾക്കും വേണ്ടിയാണ് ഞാൻ ഈ പുസ്തകം എഴുതിയിട്ടുള്ളത്. നിങ്ങൾ ആയിരിക്കുന്ന അവസ്ഥയിൽനിന്ന് ആഗ്രഹിക്കുന്നിടത്തേക്കു പോകാൻ ഇത് ഒരു റോഡു മാപ്പും ഗൈഡുമാണ്. ഞാനിതു നിങ്ങൾക്കായി എഴുതിയത് അക്കാരണത്താലാണ്. സ്വാഗതം

Read More...
Paperback

Delivery

Item is available at

Enter pincode for exact delivery dates

Also Available On

സിമ്പിൾ ടി അശോകൻ

അവൾ ഒരു ലൈഫ് കോച്ചും ലൈഫ് ആർക്കിടെക്റ്റ് ഹബ്ബിന്റെ സ്ഥാപകയുമാണ്. അവളുടെ ദൗത്യം ആളുകളെ അവരുടെ അഭിനിവേശവും ലക്ഷ്യവും കണ്ടെത്താനും സംതൃപ്തമായ ജീവിതം നയിക്കാനും സഹായിക്കുക എന്നതാണ്. വ്യക്തിഗത പരിശീലനത്തിലൂടെ നിരവധി ആളുകളെ അവൾ സ്വാധീനിച്ചിട്ടുണ്ട്. എഞ്ചിനീയറിംഗിൽ ബിരുദാനന്തര ബിരുദം നേടിയ അവർ അസിസ്റ്റന്റ് പ്രൊഫസറായി ജോലി ചെയ്തിട്ടുണ്ട്

Read More...

Achievements