രാജ്യത്തിന്റെ കാവൽക്കാരാണ് പട്ടാളക്കാർ. മാതൃ രാജ്യത്തിനു വേണ്ടി അഹോരാത്രം പട പൊരുതാനും, വേണ്ടിവന്നാൽ പ്രാണൻ ബലി കൊടുക്കാൻ പോലും തയ്യാറായി, കാവൽ നിൽക്കുന്നവരാണ് അവരോരുത്തരും. സ്ഥലങ്ങളും കാലങ്ങളും ജീവിത സാഹചര്യങ്ങളും അടിക്കടി മാറി കൊണ്ടിരിക്കുന്ന, അവരുടെ ജീവിതത്തിലെ, ദിവസങ്ങളോരോന്നും പുതിയ ഓരോ അദ്ധ്യായങ്ങളാണ് - ജയങ്ങളും തമാശകളും, കൊച്ചു കൊച്ചു സന്തോഷങ്ങളും, ദുഖങ്ങളുമെല്ലാം ഇടകലർന്ന അമൂല്യമായ അദ്ധ്യായങ്ങൾ. അത്തരം കുറെ വ്യത്യസ്തമായ ജീവിതാനുഭവ കഥകൾ, നർമ