Share this book with your friends

Neelakasham / നീലാകാശം Veritta Kure Pattalakadhakal

Author Name: Sunil Mathews | Format: Paperback | Genre : Biographies & Autobiographies | Other Details

രാജ്യത്തിന്റെ കാവൽക്കാരാണ് പട്ടാളക്കാർ. മാതൃ രാജ്യത്തിനു വേണ്ടി അഹോരാത്രം പട പൊരുതാനും, വേണ്ടിവന്നാൽ  പ്രാണൻ ബലി കൊടുക്കാൻ പോലും തയ്യാറായി, കാവൽ നിൽക്കുന്നവരാണ് അവരോരുത്തരും. സ്ഥലങ്ങളും കാലങ്ങളും ജീവിത സാഹചര്യങ്ങളും അടിക്കടി മാറി കൊണ്ടിരിക്കുന്ന, അവരുടെ ജീവിതത്തിലെ, ദിവസങ്ങളോരോന്നും പുതിയ ഓരോ  അദ്ധ്യായങ്ങളാണ് - ജയങ്ങളും തമാശകളും, കൊച്ചു കൊച്ചു സന്തോഷങ്ങളും, ദുഖങ്ങളുമെല്ലാം ഇടകലർന്ന അമൂല്യമായ അദ്ധ്യായങ്ങൾ. അത്തരം കുറെ വ്യത്യസ്തമായ ജീവിതാനുഭവ കഥകൾ, നർമ്മത്തിൽ ചാലിച്ച്, ഇന്ത്യൻ വ്യോമസേനയുടെ പശ്ചാത്തലത്തിൽ   'നീലാകാശം' എന്ന ഈ പുസ്തകത്തിലൂടെ പറഞ്ഞിരിക്കുകയാണ് കഥാകാരൻ.

Read More...
Paperback
Paperback 240

Inclusive of all taxes

Delivery

Item is available at

Enter pincode for exact delivery dates

Also Available On

സുനിൽ മാത്യൂസ്

കൊച്ചുനാളിലെ മുതൽ കായികമത്സരങ്ങളിൽ വളരെ തല്പരനായിരുന്ന കഥാകാരന്റെ, ജീവിതാഭിലാഷം ആയിരുന്നു രാജ്യത്തിന്റെ അഭിമാനമായ മിലിറ്ററി സെർവിസിൽ ചേരണമെന്നത്. എഞ്ചിനീയറിംഗ് ബിരുദ പഠനം കഴിഞ്ഞ്, ആഗ്രഹിച്ചതു പോലെ, ഇന്ത്യൻ വായു സേനയിലെ എഞ്ചിനീയറിംഗ് വിഭാഗത്തിൽ കമീഷൻഡ് ഓഫീസറായി ചേർന്ന അദ്ദേഹത്തിന്,  ഇരുപത്തിനാലു വർഷക്കാലത്തോളം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ, വൈവിധ്യമേറിയ മേഖലകളിൽ ജോലി ചെയ്യാൻ അവസരം ലഭിച്ചു. മാതൃ ഭാഷയായ മലയാളത്തോട് എക്കാലവും താൽപ്പര്യം പുലർത്തിയിരുന്ന കഥാകാരൻ, പണ്ടു മുതലേ ബ്ലോഗ്ഗുകളിലും മറ്റും സജീവമാണ്. ദീർഘ ദൂര സൈക്കിൾ  സവാരികൾ  ഇഷ്ട്ടപെടുന്ന അദ്ദേഹം, സൈക്കിളുകൾ ഒരു ഹരമായിരുന്ന എഴുപതുകളിലെ തæa കുറെ അനുഭവങ്ങൾ ഉൾക്കൊള്ളിച്ച്, കേരളത്തിലെ ഒരു കൊച്ചു ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ എഴുതി പുറത്തിറക്കിയ ബിഎസ്എ എസ്എൽആർ ആണ് അദ്ദേഹത്തിന്റെ ആദ്യ പുസ്തകം. മുന്നിൽ കാണുന്ന ഓരോ കൊച്ചു സംഭവങ്ങളും, കോർത്തിണക്കി ഭാവനാത്മകമായി, നർമ്മ രൂപേണ അവതരിപ്പിക്കുന്ന എഴുത്തു ശൈലിയാണ് അദ്ദേഹം പിന്തുടരുന്നത്. മിലിറ്ററി സെർവിസ്സിൽ നിന്നും വിങ്ങ് കമാണ്ടർ റാങ്കിൽ വിരമിച്ച അദ്ദേഹം, പണ്ടെങ്ങോ മറന്നു വച്ച തന്റെ സ്വപ്നങ്ങളുടെ പിന്നാലെ പായുകയാണിപ്പോൾ. 

Read More...

Achievements

+6 more
View All