Share this book with your friends

Shadow Chains / നിഴൽ ചങ്ങലകൾ അടരാതെ പിന്തുടരുന്ന ചിലത്

Author Name: Praseetha Makkoottathil | Format: Paperback | Genre : Poetry | Other Details

നിഴലുകൾ വന്നു മൂടിയ ആധുനിക ലോകത്തിന്റെ ചങ്ങല കെട്ടുകളോടുള്ള അമർഷം ഈ സമാഹാരത്തിലെ വരികളിൽ എഴുത്തുകാരി വരച്ചു കാണിക്കാൻ ശ്രമിച്ചിട്ടുണ്ട് . അതോടൊപ്പം കാലം ആവശ്യപ്പെടുന്ന സ്നേഹാർദ്രരായ മനുഷ്യരെ കുറിച്ചുള്ള പ്രതീക്ഷകളും പലയിടങ്ങളിലും കാണാൻ സാധിക്കുന്നു.

Read More...
Paperback

Delivery

Item is available at

Enter pincode for exact delivery dates

Also Available On

പ്രസീത മാക്കൂട്ടത്തിൽ

മാക്കൂട്ടത്തിൽ പ്രഭാകരൻ നായരുടെയും ശാന്ത പ്രഭാകരന്റെയും മൂന്നു മക്കളിൽ രണ്ടാമത്തെ മകളായി 1997 മെയ് മാസം 22 ന് കോഴിക്കോട് ജില്ലയിൽ ജനിച്ചു. കുണ്ടുപറമ്പ് ഗവണ്മെന്റ് ഹയർ സെക്കന്ററി സ്‌കൂൾ , പയ്യാനക്കൽ ഗവണ്മെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂൾ എന്നിവിടങ്ങളിലായി പ്രാഥമിക പഠനം. സി എ പഠനം പാതിവഴിയിൽ ഉപേക്ഷിച്ചു കൊണ്ട്  ഇന്ദിര ഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റിയിൽ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. ഇടയ്ക്ക്  സ്‌കിൽ ഡെവലൊപ്മെന്റ്സെന്ററിന്റെ കീഴിൽ ഡിപ്ലോമ പൂർത്തിയാക്കി. 

കഴിഞ്ഞ അഞ്ചു വർഷത്തോളമായി, കേരളത്തിലെ ഒരേയൊരു ഡയാലിസിസ് മരുന്ന് നിർമാണ കമ്പനിയായ ഫോർമെൻ ഹെൽത് കെയർ എൽ എൽ പി യിൽ  അകൗണ്ടൻറ് ആയി സേവനമനുഷ്ഠിച്ചു വരുന്നു.
എഴുത്തിനോടും വരയോടും അതിലേറെ അധ്യാപനത്തോടുമുള്ള അടങ്ങാത്ത മോഹവുമായി ജീവിക്കുന്ന ഈ ഇരുപത്തി നാലുകാരിയുടെ ആദ്യ പ്രസിദ്ധീകരണ പുസ്തകമാണ്  "നിഴൽ ചങ്ങലകൾ"

വിലാസം : മാക്കൂട്ടത്തിൽ വീട്, കരുവിശ്ശേരി പോസ്റ്റ് , കോഴിക്കോട് 673010

Read More...

Achievements

+4 more
View All