"തികഞ്ഞ കയ്യടക്കമുള്ള ഭാഷ ശൈലി, ദൈന്യംദിന (നേർ) കാഴ്ചകളെ, ഏറ്റവും തീക്ഷ്ണമായ അനുഭവങ്ങളെ അടയാളപ്പെടുത്തുന്ന, ഉള്ളിൽ തീ കോരിയിടുന്ന, ഇരുത്തി ചിന്തിപ്പിക്കുന്ന ആഖ്യായിക. ഒരൊറ്റ നോട്ടത്തിൽ പ്രണയം, വിരഹം, ഒറ്റപ്പെടൽ എന്നിങ്ങനെ കണ്ടു പരിചയിച്ച ആവർത്തന വിരസമായ അതേ പ്രമേയങ്ങളല്ലേ എന്ന് തോന്നാമെങ്കിലും, ഭാവനയും പ്രതീകാത്മകതയും ഇടകലർത്തി ഭാവാര്ത്ഥങ്ങളും ശ്ലേഷോക്തിയും ചൈതന്യാരോപണവും കോർത്തിണക്കി വായനയുടെ ഒരു നവീനതലത്തിലേക്ക് ആര്യ നമ്മളെ കൂട്ടി കൊണ്ടുപോവുന്നു. "വഴിവിളക്കുകൾ: നവയുഗ കവിതകൾ" എന്ന ഈ കവിതാ സമാഹാരം മലയാള സാഹിത്യത്തിലെ നവയുഗ പാതയിലേക്കുള്ള ദിശാസൂചി തിരിക്കും എന്നതിൽ ഈയുള്ളവന് സംശയമൊട്ടും ഇല്ല." - ആനന്ദ് കൃഷ്ണമൂർത്തി, എഡിറ്റർ, വഴിവിളക്കുകൾ.
Sorry we are currently not available in your region. Alternatively you can purchase from our partners
Sorry we are currently not available in your region. Alternatively you can purchase from our partners