ഷാജിൽ അന്ത്രു
1968 ൽ തിരുവനന്തപുരത്ത് കെ എം അന്ത്രുവിന്റെയും ജമീലബീവിയുടെയും മകനായി ജനിച്ച ഷാജിൽ അന്ത്രു കുട്ടിക്കാലത്തു തന്നെ ചെറുകഥളും കവിതകളും എഴുതാൻ തുടങ്ങി. ചെറുകഥാകൃത്തും ലേഖകനുമായ പിതാവ് കെ എം അന്ത്രുവായിരുന്നു അദ്ദേഹത്തിന്റെ വഴികാട്ടി. ഷാജിൽ അന്ത്രു ആദ്യം പ്രസിദ്ധീകരിച്ചതു ഒരു ഇംഗ്ലീഷ് കവിതയാണ്.പതിനൊന്നാമത്തെ വയസ്സിൽ. അതിനുശേഷം അദ്ദേഹം മലയാളത്തിലെ പ്രമുഖ പത്രങ്ങളിലും മാസികകളിലും കഥകളും കവിതകളും ലേഖനങ്ങളും പ്രസിദ്ധീകരിച്ചു.
അദ്ദേഹത്തിന്റെ പ്രസിദ്ധീകരിച്ച കൃതികൾ :
രക്ഷകന്റെ വരവ് (2010) - മലയാള ചെറുകഥാ സമാഹാരം, ഉത്തരം (2013) - മലയാള നോവൽ, സ്വപ്നങ്ങളിലെ പക്ഷി (2017) - മലയാള കവിതാസമാഹാരം , ഓവർ എ കപ്പ് ടീ (2018) - ഇംഗ്ലീഷ് പ്രണയകഥ, ഐ… ചു (2019) ഒരിക്കലും പറയാത്ത രണ്ട് പ്രണയകഥകളുടെ ശേഖരം.
2007 ൽ അദ്ദേഹം തന്റെ ചെറുകഥയെ അടിസ്ഥാനമാക്കി “ദൈവം വന്നു ” ടെലിഫിലിമിനു തിരക്കഥയൊരുക്കി, സംവിധാനം ചെയ്തു.
ഭാര്യ :മിനി എച്ച്. എസ്. മകൾ റോഷ്നി എസ്.
ഷാജിൽ അന്ത്രു ഇപ്പോൾ കേരളത്തിലെ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെ കീഴിൽ പ്രിൻസിപ്പലായി (പോളിടെക്നിക്സ്) ജോലി ചെയ്യുന്നു.
വിലാസം: സരോദ്, തോന്നക്കൽ പി ഒ, തിരുവനന്തപുരം - 695317. ഇമെയിൽ: shajilanthru@gmail.com