You cannot edit this Postr after publishing. Are you sure you want to Publish?
Experience reading like never before
Read in your favourite format - print, digital or both. The choice is yours.
Track the shipping status of your print orders.
Discuss with other readersSign in to continue reading.

"It was a wonderful experience interacting with you and appreciate the way you have planned and executed the whole publication process within the agreed timelines.”
Subrat SaurabhAuthor of Kuch Woh Palപിതാവിന്റെ അകാലവിയോഗം ഏൽപ്പിച്ച ആഘാതത്തിൽ നിന്നും കരകയറുന്നതിന് മുൻപേ, മാതാവിന്റെ കാൻസർ രോഗവിവരം അറിഞ്ഞതോടെ ജിതിന് ഒന്നു കരയാൻ പോലുമുള്ള അവകാശം നഷ്ടപ്പെട്ടു. പിതാവിന്റെ മരണം സൃഷ്ടിച്ച ഭീകരമായ നിശബ്ദതയെ, മാതാവായ ജയയുടെ കാൻസർ എന്ന പുതിയ ശത്രുവിനോടുള്ള യുദ്ധത്തിന്റെ കോലാഹലം കീഴടക്കി.
സ്വന്തം സങ്കടങ്ങളെ മനസ്സിനുള്ളിൽ തളച്ചിട്ട്, പൊരുതുവാനുള്ള തീവ്രമായ ഒരു മനസ്സുമായി മുന്നോട്ടുപോകുവാൻ ജിതിൻ നിർബന്ധിതനായി. ഉണങ്ങാത്ത മുറിവുകളുമായി, കാൻസർ ചികിത്സയുടെ ഭയാനകമായ ലോകത്തേക്ക്, ദുഃഖാർത്തനായ ഒരു മകനിൽ നിന്നും അവൻ ഒരു പരിചാരകനായി മാറി.
പ്രതീക്ഷയുടെ അവസാനത്തെ നൂലുകളിൽ മുറുകെ പിടിച്ച്, ഭയത്തിലൂടെ നടത്തിയ യാത്രയുടെ നീറുന്ന സത്യമാണ് ഈ പുസ്തകം. തോൽവി സമ്മതിക്കാൻ തയ്യാറല്ലാത്ത ഒരു അമ്മയുടേയും, ധൈര്യമെന്നാൽ ഭയമില്ലായ്മയല്ല, മറിച്ച് ഒരു കുടുംബത്തെ ചേർത്തുപിടിക്കാനുള്ള മനസ്സാണെന്ന് തിരിച്ചറിയുന്ന മകന്റേയും കഥയാണിത്.
നിങ്ങൾ എപ്പോഴെങ്കിലും നഷ്ടങ്ങളിൽ തകർന്നുപോയിട്ടുണ്ടെങ്കിലോ, മനസ്സിന്റെ നിശബ്ദമായ യുദ്ധങ്ങളിലൂടെ കടന്നുപോയിട്ടുണ്ടെങ്കിലോ, ഈ പുസ്തകം നിങ്ങളുടെ ഹൃദയത്തെ ആഴത്തിൽ സ്പർശിക്കും.
It looks like you’ve already submitted a review for this book.
Write your review for this book (optional)
Review Deleted
Your review has been deleted and won’t appear on the book anymore.
ജിതിൻ നായർ
ജിതിൻ നായർ ഒരു ഐ.ടി പ്രൊഫഷണലും, എഴുത്തുകാരനും, പാർശ്വ വൽക്കരിക്കപ്പെട്ട സമൂഹങ്ങൾക്ക് കൈത്താങ്ങായി പ്രവർത്തിക്കുന്ന ‘എഫ്. കെ സ്നേഹദീപം’ എന്ന ചാരിറ്റബിൾ ട്രസ്റ്റിന്റെ മാനേജിംഗ് ട്രസ്റ്റിയുമാണ്. വിദ്യാർത്ഥി ജീവിതത്തിൽ തന്നെ സാഹിത്യത്തോട് വലിയ അഭിനിവേശം പുലർത്തിയിരുന്ന അദ്ദേഹം, സ്കൂൾ-കോളേജ് കാലഘട്ടങ്ങളിൽ എഴുത്തിൽ സജീവമായിരുന്നു. എന്നാൽ ജീവിതസാഹചര്യം അദ്ദേഹത്തെ മറ്റൊരു വഴി യിലേക്ക് നയിച്ചു. തിരക്കേറിയ ഐ.ടി ഉദ്യോഗവും, ജീവകാരുണ്യ പ്രവർത്ത നങ്ങളിലുള്ള വലിയ ഇടപെടലുകളും സർഗാത്മക രചനകൾക്ക് കുറഞ്ഞ സമ യം മാത്രമേ നൽകിയുള്ളൂ.
എന്നാൽ ജീവിതത്തെ മാറ്റിമറിച്ച രണ്ട് ദുരന്തങ്ങൾ — അച്ഛന്റെ അപ്രതീ ക്ഷിത വിയോഗവും, അമ്മയുടെ ദീർഘകാലമായുള്ള കാൻസർ പോരാട്ടവും —അദ്ദേഹത്തിന്റെ എഴുത്തിന് പുതിയൊരു മാനം നൽകി. നിരാശയും ഭയവും നിസ്സഹായാവസ്ഥയും നിറഞ്ഞ നിമിഷങ്ങളിൽ കുറിച്ചിട്ട വരികൾ പിന്നീട് ഒരു പുസ്തകമായി രൂപപ്പെടുകയായിരുന്നു. ആ പ്രതിസന്ധിഘട്ടത്തെ അതി ജീവിക്കാനും, അനുഭവങ്ങളുടെ അർത്ഥം കണ്ടെത്താനും ഈ എഴുത്ത് അദ്ദേ ഹത്തെ സഹായിച്ചു.
അനുഭവങ്ങളുടെ വെളിച്ചത്തിൽ എഴുതപ്പെട്ട ‘സായാഹ്നത്തിന് സാക്ഷിയായി’ ആണ് അദ്ദേഹത്തിന്റെ ആദ്യ പുസ്തകം. രോഗീപരിചരണം, സഹനം, അതി ജീവനം, പ്രതീക്ഷ, ജീവിതലക്ഷ്യം, അവസാനകാലത്ത് രോഗിയുടെ അന്തസ്സ് കാത്തുസൂക്ഷിക്കേണ്ടതിന്റെ ധാർമ്മിക ഉത്തരവാദിത്തം എന്നിവയുടെ സത്യ സന്ധമായ ആവിഷ്കാരമാണിത്. മനഃശാസ്ത്രം, തത്വശാസ്ത്രം, ചികിത്സാരംഗ ത്തെ യാഥാർത്ഥ്യങ്ങൾ, കൂട്ടിരിപ്പുകാരുടെ മാനസിക സംഘർഷങ്ങൾ എന്നി വയെല്ലാം ഇതിൽ പ്രതിഫലിക്കുന്നു. പലപ്പോഴും ആ രും കാണാതെ പോകുന്ന ഇത്തരം പോരാട്ടങ്ങൾക്ക് ശബ്ദം നൽകാൻ ഈ പുസ്തകം ശ്രമിക്കുന്നു. ഈ പുസ്തകം ‘Witness to the Waning Light’ എന്ന പേരിൽ ഇൻഗ്ലിഷിലും ലഭ്യമാണ്.
India
Malaysia
Singapore
UAE
The items in your Cart will be deleted, click ok to proceed.