അന്ത്യകാല ഉണർവ്വിന്റെ അവസാന സെക്കന്റു കളിലാണ് സഭ ഇന്ന് ആയിരിക്കുന്നത് . ഉണർവ്വിന് അടിസ്ഥാനമായദൈവമഹത്വം ചുമന്ന് ഉണർവ്വിന്റെ നീർച്ചാലുകളായി തീരാൻ ലോക സ്ഥാപനത്തിന് മുൻപേ ദൈവത്താൽ നിയോഗിക്കപ്പെട്ട യുവതലമുറ ഇന്ന് ലോകത്തിലുംപാപത്തിലും സാത്താനാലും കെട്ടപ്പെട്ടു കിടക്കുന്നു. ഇന്റർനെറ്റും മൊബൈൽ ഫോണും കണി കണ്ടുണരുന്ന യുവതലമുറയെ നോക്കി യേശു പറയുന്നു "എനിക്ക് നിങ്ങളെ ആവശ്യമുണ്ട്". ജാതി മത വർഗ്ഗ പ്രായ വൃതൃാസമെനൃേ സകലരെയും നോക്കി യേശു പറയുന്നു "എനിക്ക് നിങ്ങളെ ആവശ്യമുണ്ട്". വലിയൊരു ആത്മീയ ഉണർവ്വിന്റെയും ആത്മാക്കളുടെ കൊയ്ത്തിന്റെയും ഭാഗമായി തീരാൻ ഈ ഗ്രന്ഥം വായിക്കുന്ന സകലരെയും പരിശുദ്ധാത്മാവ് സഹായിക്കട്ടെ .