യാഥാർഥ്യവും സങ്കൽപ്പവും ഇഴുകി ചേർന്ന 'കാലഘട്ട'ത്തെ അതിജീവിക്കുന്ന നോവൽ.
'ദൈവത്തിൻറ്റെ കണ്ണിൽ നിന്നും ഒരുതുള്ളി ചുടു കണ്ണീർ പതിച്ചു.ലൂസിഫർ കൈകളുയർത്തി അതേറ്റു വാങ്ങി.
"സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവ് കരുണയുള്ളവനായിരിക്കുന്നത് പോലെ നിങ്ങളും കരുണയുള്ളവരായിരിക്കുവിൻ"
ഭൂമിയുടെയും കാലത്തിൻറ്റെയും മധ്യത്തിൽ ഒരുവനെ ക്രൂശിച്ചു.അവനിരുവശവുമായി രണ്ടു പേരെയും അതിലൊരുവൻ അവനോട് മാനുഷികമായി രക്ഷപ്പെടാനും രക്ഷപ്പെടുത്താനും പറഞ്ഞു എന്നാൽ മറ്റവൻ പറുദീസയാണ് ചോദിച്ചത്, അവനത് ചോദിച്ചവന് നൽകുകയും ചെയ്തു.മറ്റവൻ തേങ്ങിക്കരഞ്ഞു, ലൂസിഫർ അവൻറ്റെ കണ്ണീരൊപ്പി.സ്വർഗം ദൈവത്തിൻറ്റെ സിംഹാസ്സനമാണെന്ന് അവന് നിശ്ചയമായിരുന്നു'
മീഖായേൽ ആജ്ഞയ്ക്കായി കാത്ത് നിന്നു.
"ദൈവത്തിൻറ്റെ കണ്ണീരണിഞ്ഞ നോട്ടത്തിൽ എല്ലാമുണ്ടായിരുന്നു.മീഖായേൽ ആ നദിയിയ്ക്ക് മേൽ പറന്നിറങ്ങി. മരണമുറഞ്ഞ ചെങ്കടലുകൾ വറ്റി വരണ്ടു.മരണ ബീജങ്ങളെ വിഴുങ്ങിയവന് ചുറ്റും മാലാഖമാർ ആനന്ദനൃത്തം ചെയ്തു. മരണബീജങ്ങളുടെ വീര്യമവനെ ചുമപ്പിച്ചു, അവൻറ്റെ തൊണ്ടയിൽ കരിവാളിപ്പുകൾ ഉണ്ടാക്കി. പക്ഷെ, അഗ്നി ശുദ്ധി ച്യതവനിലെ അഗ്നിയെ കീഴ്‌പ്പെടുത്താൻ ഒന്നും പര്യാപ്‌തമായില്ലായിരുന്നു.എങ്കിലും അവൻറ്റെ കൈത്തണ്ടയും കൈത്തലവും ആണിയടിച്ച് കുരിശിലേറ്റപ്പെട്ട പോലെ പിടഞ്ഞു. പക്ഷെ അത്യുന്നതങ്ങളിൽ നിന്നും പെയ്ത പനിമഞ്ഞ് അവനെ അഭിഷേകം ചെയ്തുകൊണ്ടിരുന്നു."