You cannot edit this Postr after publishing. Are you sure you want to Publish?
Experience reading like never before
Sign in to continue reading.
Discover and read thousands of books from independent authors across India
Visit the bookstore"It was a wonderful experience interacting with you and appreciate the way you have planned and executed the whole publication process within the agreed timelines.”
Subrat SaurabhAuthor of Kuch Woh Palസ്വാതന്ത്ര്യ സമരം കത്തിത്തീരാന്‍ തുടങ്ങിയ കാലം. ദശാപഹാ രം തീര്‍ന്ന് രാഷ്ട്രം പൂര്‍ണ്ണമായും സ്വതന്ത്രമാകുമെന്ന് ഏകദേ ശം എല്ലാവര്‍ക്കും ഉറപ്പായിത്തുടങ്ങിയിരുന്നു.പുത്തന്‍ നാമ്പുക ള്‍ നീട്ടി തളിരെടുക്കാന്‍ തുടങ്ങുന്ന രാഷ്ട്രാശ്വത്ഥത്തിന്‍റെ ശിഖ രങ്ങളിലും സുരക്ഷിതമായ പൊത്തുകളിലും കയറിപ്പറ്റാന്‍ വെ മ്പുന്ന പരാന്ന ജീവികള്‍ കൂട്ടത്തോടെ ഇറങ്ങിത്തിരിച്ച കാലവു മായിരുന്നു അത്. അപ്പോഴേക്കും പുതിയൊരു വിപ്ലവപ്രസ്ഥാനം കൂടെ നാട്ടില്‍ ഉടലെടുത്തു കഴിഞ്ഞിരുന്നു. അസൂയയെന്ന പ്രാ ഥമികവും അധമവുമായ മാനുഷിക വികാരത്തിന് ഒരു തത്വ ശാസ്ത്രത്തിന്‍റെ ഉപരിവസ്ത്രം നല്‍കി, അതുപയോഗിച്ച് രാ ഷ്ട്രീയാധികാരം പിടിച്ച്പറ്റി കര്‍ക്കശമായ ഏകാധിപത്യം നില നിര്‍ത്താനുള്ള ഒരു കു റുക്കു വഴിയുമായി ഒന്ന് രണ്ട് പടിഞ്ഞാറന്‍ ചിന്തകന്മാര്‍ മുന്നോട്ടു വന്നിരുന്നു. "ഒരു പുതിയ “ധൂമകേതു പടിഞ്ഞാറന്‍ ചക്രവാളത്തില്‍ ഉദിച്ചു കഴിഞ്ഞു” എന്ന പ്രഖ്യാപനത്തടെയാണ് പ്രസ്ഥാനം അവര്‍ ആരംഭിച്ചത്. .
“ഭരണതലത്തിലെ സോഷ്യലിസ്റ്റ് അപ്പോസ്തലന്മാര്‍ക്ക് ഈയിടെ യായി ഒരു മോഹം. തൊഴിലാളി വര്‍ഗ്ഗത്തിന്നു വേണ്ടി കാര്യമാ യി എന്തെങ്കിലും പുതുതായി ചെയ്യണം”
“ഊശ്. അയിന് ന്ത് പ്പാ?”
“ബാങ്കിന്‍റെ ഭരണസംവിധാനത്തിലേക്ക് തൊഴിലാളി നേതാക്ക ളെ കൂടി ഉള്‍പ്പെടുത്തണം എന്നൊരു വിപ്ലവാത്മകമായ ചിന്ത.”
“എമ്പ്ലോയീ ഡയരക്ടര്‍?”
“എക്സാറ്റിലി”
“പിന്നെന്തുത്താ ഓളീ താമസം? അതിന്‍റെ ഓര്‍ഡര്‍ ബയ്യാലെ അ ങ്ങട് എറക്കിക്കൂടെ ഓല്ക്ക്?”
“അവിടെയാണ് കുടുക്ക്. ഇക്കാര്യം അന്വേഷിച്ചു തീരുമാനിക്കാ ന്‍ ഏര്‍പ്പെടുത്തിയ ഉദ്യോഗസ്ഥന് ഒരു താല്‍പ ര്യമുണ്ട്. അത് ന മ്പ്യാര് ചേട്ടന്‍ വിചാരിച്ചാലേ നടക്കൂ.”
“എന്താത്?”
“നമ്മടെ ചെയര്‍മാനെ പുകച്ചു പുറത്താക്കണം. അതിന് വേണ്ട ഏര്‍പ്പാടുകള്‍ നിങ്ങള്‍ ചെയ്യണം”.
രാമചന്ദ്രന്‍ പള്ളത്ത്
ശ്രീ പള്ളത്ത് രാമചശ്രന്‍ ഭാരതീയ സ്റ്റെയ്റ്റ് ബാങ്കില്‍
നിന്നും വിരമിച്ച സീനിയര്‍ ഉദ്യാഗസ്ഥനാണ് .
ഔദ്യാഗിക ചുമതലകളുടെ ഭാഗമായി ഉപഭൂഖണ്ഡ
ത്തിലെ മിക്ക ഭാഗങളിലൂടേയും നിരന്തരം യാത്ര
ചെയ്യാനും നഗരങളിലെയും ഗ്രാമങ്ങളിലെയും ജനജീ
വിതം വളരെ അടുത്തു നിന്നും നിരീക്ഷിക്കാനുള്ള
അവസരം അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. അത്തരമനുഭവങ്ങളുടെ വെളിച്ചത്തില്‍ ആംഗലത്തിലും മലയാളത്തിലുമായി രചി ക്കപ്പെട്ട കൃതികള്‍ അമേസാണ്‍ കിന്‍ഡില്‍ ഇ ബുക്കുകളായാണ് പ്രസ്സിദ്ധീകരിച്ചിട്ടുള്ളത്.
ചെര്‍പ്പുളശ്ശേരിയെന്ന വള്ളുവനാടന്‍ ഗ്രാമത്തില്‍
ഇപ്പോള്‍ വിശ്രമജീവിതും നയിക്കുന്ന .അദ്ദേഹത്തിന്‍റെ വിലാസം : ramapallath@gmail.com
മറ്റു രചനകള്‍::
പടിഞ്ഞാറന്‍ തത്വചിന്താ പ്രതിഭകള്‍.
ഗില്‍ ഗമെഷ് പൂരാണം
നടുവട്ടം പൂരാണം - അന്യാവതാര കഥകള്
Gita the grace of Lord
Travails of a crippled donkey (Novel)
Typical questions on Hinduism answered
ഭാര്യ : വല്‍സല. മക്കള്‍: ലത, ദീപ
The items in your Cart will be deleted, click ok to proceed.