You cannot edit this Postr after publishing. Are you sure you want to Publish?
Experience reading like never before
Sign in to continue reading.
10 Years of Celebrating Indie Authors
"It was a wonderful experience interacting with you and appreciate the way you have planned and executed the whole publication process within the agreed timelines.”
Subrat SaurabhAuthor of Kuch Woh Palശ്രീമതി പുഷ്പമ്മ ചാണ്ടിയുടെ "ഒസ്യത്തു" എന്ന മലയാളകവിതാസമാഹാരത്തിലൂടെ കടന്നുപോകുമ്പോൾ പെയ്തൊഴിയാത്ത ഒരു മഴയിലൂടെ വേണം നടക്കുവാൻ. ഒാരോ നോവും നാം ഹൃദയത്തിൽ ഏറ്റു വാങ്ങുന്നു;ഒാരോ തേങ്ങലും നമ്മുടെ കാതുകളിൽ പ്രതിധ്വനി ഉളവാക്കുന്നു. ഒാരോ കവിതയും ഒാരോ ഒാർമ്മചെപ്പാണ്; തുറന്നു വരുമ്പോൾ അവയിൽ നിരനിരയായുള്ള ഒാർമ്മകളുടെ ഗുൽമോഹർപൂക്കളാണ്. അരികിൽ ഉണ്ടായിരുന്ന ഒരുവന്റെ "നിന്നെയെനിക്കിഷ്ടം, നിന്നിലെ പെണ്ണിനെയല്ല, നിന്നിലെ നിന്നെ" എന്ന മധുരമൊഴി. നീറ്റുന്നതെങ്കിലും മണൽതിട്ട തിരമാലയ്ക്കു വേണ്ടി കാത്തിരുപ്പ് തുടരുന്നു.
വ്യത്യസ്തമായി നിൽക്കുന്ന "ഞാനൊരു രാജ്ഞിയായാൽ..., " "പെണ് മനസ്സിന്റെ കൊതി, കൊതിക്കെറുവുകൾ" ഹാസ്യരസത്തിൽ ചാലിച്ചതെങ്കിലും ചില യാഥാർഥ്യങ്ങളിലേക്ക് ജാലകം തുറന്നിടുന്നു. "രക്തം മണക്കുന്നു ചുറ്റിലും" എന്ന കവിതയിലാകട്ടെ പെണ്ണിന്റെ മാനവും ജീവനും കവരുന്ന പൊള്ളുന്ന യാഥാർഥ്യം!
പുഷ്പമ്മ ചാണ്ടി
കോട്ടയം പട്ടണത്തിൽ ജനനം.
പിതാവ് - പി.ജെ. ആന്റണി ( മുളവന )
മാതാവ് - പെണ്ണമ്മ
കോട്ടയം സെൻറ് ജോസഫ്‌സ് , മൗണ്ട് കാർമ്മൽ , ബസേലിയസ് കോളേജ് , മദ്രാസ് യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിൽ പഠനം.
പതിനഞ്ചു വർഷം ജർമ്മനിയിൽ ഫ്രാങ്ക്ഫുർട് ഇന്ത്യൻ കോൺസുലേറ്റിൽ ജോലി ചെയ്തു. പിന്നീട് ചെന്നൈ അണ്ണാ യൂണിവേഴ്‌സിറ്റിയിൽ ഇൻഡോ ജർമൻ പ്രോജക്റ്റിൽ പന്ത്രണ്ടു വർഷത്തെ പ്രവർത്തനം.
ഇപ്പോൾ ലൈഫ് കോച്ച് ആയും സൈക്കോളജിസ്റ്റ് ആയും പ്രവർത്തിക്കുന്നു .
ആനുകാലികങ്ങളിൽ എഴുതുന്നു.
കോട്ടയം ആസ്ഥാനമായി പ്രവർത്തിക്കുന്ന അക്ഷരസ്ത്രീ ദി ലിറ്റററി വുമൺ നടത്തുന്ന ഇ - മാഗസീനിന്റെ മാനേജിങ് എഡിറ്റർ ആണ്.
ഇത് പുഷ്പമ്മ ചാണ്ടിയുടെ രണ്ടാമത്തെ പുസ്തകം ആണ് . ആദ്യ പുസ്തകം
"പെണ്ണാടും വെള്ളക്കരടിയും" എന്ന ചെറുകഥാ സമാഹാരം
ഭർത്താവ് : K.C. Chandy IRS (കുഴിത്താറ്റിൽ , കോട്ടയം)
മകൻ: മനീഷ് ചാണ്ടി
മരുമകൾ : ഷീബ ചാണ്ടി
വിലാസം:
No.1 Pushpa Avenue , MGR Road, Palavakkam
Chennai 600 041
Email : pushpachandy@yahoo.com
Ph: 9841609409
The items in your Cart will be deleted, click ok to proceed.