You cannot edit this Postr after publishing. Are you sure you want to Publish?
Experience reading like never before
Sign in to continue reading.
Discover and read thousands of books from independent authors across India
Visit the bookstore"It was a wonderful experience interacting with you and appreciate the way you have planned and executed the whole publication process within the agreed timelines.”
Subrat SaurabhAuthor of Kuch Woh Palഭൂമിയുടെ മറുപാതിയെക്കുറിച്ചാണ് ഈ എഴുത്തുകൾ. ഒരാൾ ഇങ്ങ് ഒരു ചരിവിൽ. മറുപാതിയിൽ അങ്ങേച്ചരിവിൽ, വെളളത്തിൽ പരൽമീനുകൾ തമ്മിൽ തമ്മിൽ സംസാരിക്കുന്നു. അത് ഇയാൾ കേൾക്കുന്നു. മറ്റൊരിടത്ത് ഭൂമിയിൽ മണ്ണിനടിയിൽ വേരുകൾ പൊട്ടുന്നു. പിറ്റേന്ന് ഒരു പച്ചത്തഴപ്പ്. ഭൂമിയിലെ ചെറിയ രഹസ്യങ്ങളുടെ അടയാളങ്ങൾ ഒരാൾ കാണുന്നു. കേൾക്കുന്നു. ഇതെല്ലാം കാണുവാനും കേൾക്കുവാനും പാകത്തിൽ ധ്യാനമൂർത്തിയായ ഒരാളാണ് ഈ കവിതകളിലെ ഉൾനാടൻ മനുഷ്യൻ. ഈ കവിതകളിൽ ആവർത്തിച്ചു സൂചിതമാകുന്ന മറുപാതി, ഇനി തിരിച്ചു പിടിക്കാനാകാത്ത ആ ഉൾനാടൻ സംസ്കാരമാണെന്നു തോന്നുന്നു. ചെറിയ മിന്നാമിനുങ്ങുകളും അയ വരിഞ്ഞ മരത്തിന്റെ മുറിവും അഞ്ചപ്പത്തിൽ നിന്നും അയ്യായിരമായ് പടർന്ന് അവനെ പൊതിഞ്ഞ് ഓരോ മുറിവിലും ഊതുന്ന പൂപ്പലും എല്ലാം കൂടിയ മനുഷ്യന്റെ മറുപാതി. -എൻ.ജി.ഉണ്ണികൃഷ്ണൻ
എം.പി.പ്രതീഷ്
എം.പി.പ്രതീഷ് 1987ൽ ജനിച്ചു. ഇന്ത്യൻ ലിറ്ററേച്ചർ, ഗുഫ്തുഗു, കാവ്യ ഭാരതി, ബോംബെറിവ്യൂ, കേരള കവിത, തുടങ്ങിയ ആനുകാലികങ്ങളിൽ കവിതകൾ / ഫോട്ടോഗ്രാഫി പ്രസിദ്ധീകരിച്ചു. ആവിയന്ത്രം, മീൻപാത, കവിതയുടെ പുസ്തകം, മണ്ണും വെള്ളവും എന്നിവയാണ് കവിതാസമാഹാരങ്ങൾ. സ്വീഡിഷ് കവി ട്രാൻസ്ട്രോമറുടെ കവിതകൾ കറുത്ത പോസ്റ്റ് കാർഡുകൾ എന്ന പേരിൽ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി.വിത്തുമൂട, ഇലകളും ചിറകുകളും, മുറിവുകളുടെയും ആനന്ദത്തിന്റെയും പുസ്തകം എന്നിവ മറ്റു രചനകൾ. ഇപ്പോൾ കലാചന്ദ്രനും മകൾ നദിക്കുമൊപ്പം മലപ്പുറത്ത് താമസിക്കുന്നു. e-mail: treesnriver@gmail.com
The items in your Cart will be deleted, click ok to proceed.