You cannot edit this Postr after publishing. Are you sure you want to Publish?
Experience reading like never before
Sign in to continue reading.
Discover and read thousands of books from independent authors across India
Visit the bookstore"It was a wonderful experience interacting with you and appreciate the way you have planned and executed the whole publication process within the agreed timelines.”
Subrat SaurabhAuthor of Kuch Woh Palഞാൻ ഈയിടെയായി മാത്രം എഴുതിയ കഥകൾ സംവേദകരുടെ വിലയിരുത്തലിനായി താഴ്മയോടെ നല്കുകയാണ്. വായനക്കാരുടെ ബുദ്ധിപരമായ സംവേദനശേഷിയെ പരീക്ഷിക്കുന്ന ദുർഗ്രഹ രചനകളല്ല ഇവയൊന്നും. അത്തരം രചനകളോട് അശേഷം മമതയില്ല താനും. ഒരു കഥ പറയാനൊരുമ്പെടുമ്പോൾ കല സാമൂഹിക വിമർശനമാണ് എന്ന മാത്യു അർണോൾഡിൻ്റെ നിലപാടാണ് ഓർക്കാറ്. ഇക്കഥകളിലെമ്പാടും അദ്ധേഹത്തിൻ്റെ ചിന്താസരണിയോട് നീതി പുലർത്താൻ ശ്രമിച്ചിട്ടുണ്ട്. അതിൽ വിജയിച്ചോ എന്ന് പറയേണ്ടത് വായനക്കാരാണ്. ജീവിത യാഥാർത്ഥ്യങ്ങളോട് പടപൊരുതുന്ന ഒടുവിൽ വിധിക്കു മുന്നിൽ നിസ്സഹായരായിത്തീരുന്ന മനുഷ്യരാണ് ഇക്കഥകളിലെ ചില കഥാപാത്രങ്ങൾ. കടുത്ത ജീവിത സാഹചര്യങ്ങളോട് മല്ലിട്ട് നേടിയ വിജയം അതിൻ്റെ പൂർണ്ണതയിലെത്തിക്കാനാവാതെ തനിക്കു കാത്തു വച്ച വിധിക്ക് കീഴടങ്ങുന്ന പെൺകുട്ടിയാണ് ശരണ്യ എന്ന പെൺകുട്ടി എന്ന കഥയിലെ ശരണ്യ. ചിരി എന്ന കഥയിലെ, ചിരിക്കാത്തതിന് പഴി കേൾക്കുന്ന രാമേട്ടന് വിധി കാത്തു വച്ചത് ആപത്കരമായ ചിരിയായിരുന്നു.എല്ലാ കഥകളേയും കുറിച്ചിവിടെ പറയുന്നില്ല. എങ്കിലും ഒന്നു പറയാൻ ആഗ്രഹിക്കുന്നു. ഇക്കഥകളിൽ ഏതെങ്കിലും ഒരു വാക്കോ വാചകമോ അല്ലെങ്കിൽ പ്രമേയമോ വായനക്കാരുടെ മനസ്സിൽ ചെറുചലനം സൃഷ്ടിക്കാൻ പര്യാപ്തമായെങ്കിൽ ഞാൻ കൃതാർത്ഥനായി എന്നു തന്നെ കരുതുന്നു.ഈ എളിയ ശ്രമം സാക്ഷാത്കരിക്കാൻ സഹായിച്ചവർക്കും നന്ദി അറിയിക്കുന്നു.
ദിലീപ് കുമാർ രാമകൃഷ്ണൻ
ദിലീപ് കുമാർ രാമകൃഷ്ണൻ നോവലിസ്റ്റ് ചെറുകഥാകൃത്ത്, ലേഖകൻ ,പരിസ്ഥിതി പ്രവർത്തകൻ. പത്രപ്രവർത്തകനും പിന്നീട് സർക്കാരുദ്യോഗസ്ഥനുമായും നിസ്തുലസേവനം ചെയ്ത എം കെ രാമകൃഷ്ണന്റെയും ഇന്ദിരാദേവിയുടെയും മകൻ . say no to Plastic പ്രസ്ഥാനത്തിൻ്റെ പ്രചാരകൻ തൃശൂർ വില്ലടത്ത് ജനിച്ചു. വില്ലടം ഗവർമെണ്ട് സ്കൂളിൽ പഠനം. തുടർന്ന് എഞ്ചിനീയറിങ്ങിൽ ബിരുദം നേടിയ ശേഷം കുറച്ചു കാലം അധ്യാപകനായി. പ്രവർത്തിച്ചു. ആനുകാലികങ്ങളിൽ ലേഖനവും നോവലും ചെറുകഥയും പ്രസിദ്ധീകരിച്ചു വരുന്നു
രചനകൾ
a) സമുദ്രമുഖം (നോവൽ)
b) ആത്മായനം (നോവൽ)
c) മഞ്ഞമരണങ്ങൾ ( ചെറുകഥാ സമാഹാരം)
d) പൂവാക പൂത്ത നാൾ (നോവൽ)
e) ക്ഷണനം (നോവൽ) മലയാളത്തിലെ പ്രഥമ സമയ സഞ്ചാര കുറ്റാന്വോഷണ നോവൽ
f)ഇമ്മാനുവേൽ കാൻ്റ്:തത്ത്വശാസ്ത്രത്തിൻ്റെ പ്രകാശഗോപുരം (പഠനം)
g)കരിമ്പനയിൽ കാറ്റു പിടിക്കുമ്പോൾ :ഖസാക്കിലെ പുനർജൻമസങ്കൽപ്പം ( പഠനം)
h) പ്രണയഗീതങ്ങൾ (കവിത സമാഹാരം )
i)ബീച്ച് റോഡിലെ കൊലപാതകം (crime novel)
The items in your Cart will be deleted, click ok to proceed.